വാഡയുടെ വിവരങ്ങള്‍ ഹാക്ക് ചെയ്തു; വില്യംസ് സഹോദരിമാര്‍ മരുന്നടിയുടെ നിഴലില്‍
text_fieldsലോസ് ആഞ്ജലസ്: ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) രഹസ്യവിവരങ്ങള്‍ ഹാക്ക് ചെയ്ത് റഷ്യന്‍ ഹാക്കര്‍മാര്‍. ആന്‍റി ഡോപിങ് ആന്‍ഡ് മാനേജ്മെന്‍റ് സിസ്റ്റത്തിന്‍െറ വിവരങ്ങള്‍ ഹാക്ക് ചെയ്തപ്പോള്‍ പുറത്തുവന്നത് വമ്പന്‍ വിവരങ്ങളാണ്. ടെന്നിസ് സൂപ്പര്‍താരങ്ങളായ സെറീന വില്യംസും വീനസ് വില്യംസും ജിംനാസ്റ്റിക്സ് താരം സിമോന്‍ ബില്‍സും മരുന്നടിച്ചതായ സൂചനകളാണ് പുറത്തുവരുന്നത്. സാര്‍ ടീം അഥവാ ഫാന്‍സി ബെയേഴ്സ് എന്ന സംഘമാണ് വിവരങ്ങള്‍ ഹാക്ക് ചെയ്തത്. ഇക്കാര്യം ഇവര്‍ സ്വന്തം വെബ്സൈറ്റിലൂടെ പുറത്തുവിടുകയായിരുന്നു. അമേരിക്കന്‍ അത്്ലറ്റുകള്‍ ഒളിമ്പിക്സില്‍ നന്നായി കളിച്ചെങ്കിലും കാര്യങ്ങള്‍ ശുദ്ധമല്ളെന്ന്് ഹാക്കര്‍മാര്‍ പറയുന്നു. അമേരിക്കന്‍ വനിതാ ബാസ്കറ്റ്ബാള്‍ താരം എലേന ഡെല്ളെ ഡോണെയുടെ ഉത്തേജക മരുന്ന് പരിശോധനയുടെ വിവരങ്ങളും ഹാക്ക് ചെയ്തിട്ടുണ്ട്.
ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നും ഹാക്കര്‍മാര്‍ വ്യക്തമാക്കി. ഹാക്കര്‍മാരുടെ നടപടി ഭീരുത്വമാണെന്ന് അമേരിക്കന്‍ ഉത്തേജകവിരുദ്ധ സമിതി തലവന്‍ ട്രവിസ് ടൈഗാര്‍ട്ട് പറഞ്ഞു. ഖേദകരമായ നടപടിയാണിതെന്ന് വാഡ ഡയറക്ടര്‍ ജനറല്‍ ഒലിവിയര്‍ നിഗ്ളി അഭിപ്രായപ്പെട്ടു. റഷ്യന്‍ അത്ലറ്റുകളെ റിയോ ഒളിമ്പിക്സില്‍നിന്ന് വിലക്കിയ നടപടിക്ക് പിന്നാലെ വന്ന ഹാക്കിങ് റഷ്യയുടെ തിരിച്ചുവരവിനെ ബാധിക്കുമെന്ന് വാഡ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.