ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ ടീമിൽ 12 മലയാളികൾ
text_fieldsന്യൂഡൽഹി: സെപ്റ്റംബർ 27 മുതൽ ദോഹ വേദിയാവുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് 25 അംഗ ഇന്ത്യൻ സംഘം. ലോക മീറ്റിന് യോഗ്യത നേടിയവരെയും റിലേ ടീമിനെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ മികച്ച സംഘത്തെ ഇറക്കുന്നത്. ഒരു വർഷം കഴിഞ്ഞ് നടക്കുന്ന ഒളിമ്പിക്സ് കൂടി മുന്നിൽകണ്ടാണ് ദോഹ യാത്ര. ഒമ്പതു പുരുഷതാരങ്ങൾ ഉൾപ്പെടെ 12 മലയാളികളാണ് ടീമിലുള്ളത്. നേരേത്ത യോഗ്യത നേടിയവർക്കു പുറമെ, പി.യു. ചിത്ര (1500) ഏഷ്യൻ ജേതാവായും ജിസ്ന മാത്യു, അലക്സ് ആൻറണി എന്നിവർ റിലേ ടീമിലും ഇടംനേടി. ജർമനിയിൽവെച്ച് യോഗ്യത ഉറപ്പിച്ച ജിൻസൺ ജോൺസൺ ഇപ്പോൾ അമേരിക്കയിൽ പരിശീലനത്തിലാണ്.
ടീം ഇന്ത്യ
പുരുഷ വിഭാഗം: എം.പി. ജാബിർ (400 മീ. ഹർഡ്ൽസ്), ജിൻസൺ ജോൺസൺ (1500 മീ), അവിനാഷ് സബ്ലെ (300 മീ. സ്റ്റീപ്ൾചേസ്), കെ.ടി. ഇർഫാൻ, ദേവേന്ദ്ര സിങ് (20 കി.മീ. നടത്തം), ടി. ഗോപി (മാരത്തൺ), എം. ശ്രീശങ്കർ (ലോങ്ജംപ്), തേജീന്ദർപാൽ സിങ് (ഷോട്ട്പുട്ട്), ശിവപാൽ സിങ് (ജാവലിൻ), മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അലക്സ് ആൻറണി, അമോജ് ജേക്കബ്, കെ.എസ്. ജീവൻ, ധരുൺ അയ്യസ്സാമി, ഹർഷ് കുമാർ (4x400 മീ. മിക്സ്ഡ് റിലേ) വനിത: പി.യു. ചിത്ര (1500 മീ), അന്നു റാണി (ജാവലിൻ), ഹിമ ദാസ്, വി.കെ. വിസ്മയ, എം.ആർ. പൂവമ്മ, ജിസ്ന മാത്യു, രേവതി, ശുഭ വെങ്കിടേഷ്, വിദ്യ ആർ (റിലേ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.