ഉഴപ്പുന്ന കോച്ചുമാരെ പിടികൂടാൻ എ.എഫ്.െഎ
text_fieldsകോഴിക്കോട്: അത്ലറ്റിക്സ് പരിശീലകരുടെ ‘തിരിഞ്ഞുകളി’ക്കെതിരെ കർശന നടപടിക്കൊരുങ്ങി അത്ലറ്റിക്സ് ഫെഡറേഷൻ ഒാഫ് ഇന്ത്യ (എ.എഫ്.െഎ). അത്ലറ്റുകളുടെ മോശം പ്രകടനത്തിന് ഇനി പരിശീലകരും ഉത്തരവാദികളാവും. വിവിധ ദേശീയ ക്യാമ്പുകളിലുള്ള പരിശീലകരുടെ പ്രകടനം കർശനമായി നിരീക്ഷിക്കും. ഇതിനായി സമിതികളും രൂപവത്കരിക്കാൻ എ.എഫ്.െഎ തീരുമാനിച്ചു. ദേശീയ ക്യാമ്പുകളിലെത്താതെ സ്വന്തംനിലയിൽ പരിശീലനം നടത്തുന്ന താരങ്ങളുടെ പേരുവിവരം ദേശീയ ഉത്തേജകവിരുദ്ധ സമിതിക്ക് എ.എഫ്.െഎ കൈമാറും.
ലണ്ടനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളുെട പ്രകടനം ദയനീയമാണെന്നും എ.എഫ്.െഎ വിലയിരുത്തി. ഇക്കാര്യം ചീഫ് കോച്ച് ബഹാദൂർ സിങ്ങിനെ അറിയിച്ചിട്ടുണ്ട്. അടുത്ത വർഷം നടക്കുന്ന ഏഷ്യൻ ഗെയിംസിനും കോമൺവെൽത്ത് ഗെയിംസിനും യോഗ്യത മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാനും എ.എഫ്.െഎ തീരുമാനിച്ചു. യോഗ്യത മാനദണ്ഡങ്ങൾ ഉടൻ പ്രഖ്യാപിക്കും. 2020ലെ ടോക്യോ ഒളിമ്പിക്സ് ലക്ഷ്യമിട്ടാണ് യോഗ്യത മാനദണ്ഡങ്ങൾ കർശനമാക്കുന്നത്. ഏഷ്യൻ തലത്തിലും കോമൺവെൽത്തിലും മാത്രം മെഡൽ കിട്ടിയാൽ പോരെന്നാണ് എ.എഫ്.െഎയുടെ അഭിപ്രായം.
അടുത്ത വർഷം ഏപ്രിൽ നാല് മുതൽ 15 വരെ ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് കോമൺവെൽത്ത് ഗെയിംസ്. ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ടുവരെ ഇന്തോനേഷ്യയിലെ ജകാർത്തയിലാണ് ഏഷ്യൻ ഗെയിംസ്. ഇൗ ഗെയിംസുകൾ ലക്ഷ്യമിട്ട് പുരുഷ -വനിത വിഭാഗങ്ങളിലായി ജാവലിൻത്രോ, 400 മീറ്റർ, 4-400 മീറ്റർ റിലേ, ലോങ്ജംപ് എന്നീ ഇനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.