ആൻസി; കണ്ണൂരിെൻറ ഫാൻസി
text_fieldsസംസ്ഥാന സ്കൂള്‍ കായികോത്സവത്തിൽ അപൂര്‍വ റെക്കോഡുമായാണ് ആന്‍സി സോജന് കണ്ണൂരില്‍ നിന്ന് മടങ്ങുന്നത്. പങ്കെടുത്ത മൂന്നിനങ്ങളിലും റെക്കോഡോടെ സ്വര്‍ണം നേടിയാണ് അവസാ ന സ്കൂള്‍ മീറ്റില്‍നിന്ന് ആന്‍സിയുടെ മടക്കം. 15 പോയൻറുമായി സീനിയര്‍ പെണ്‍കുട്ടികളില്‍ വ്യക്തിഗത ചാമ്പ്യന്‍കൂടിയാണ് നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസ് താരം. കഴിഞ്ഞവര്‍ഷം സ്പ്രിൻറില്‍ ഡബിൾ നേടിയ ആന്‍സി ഇത്തവണ ലോങ്ജംപിലും തകര്‍ത്തു. ലോങ്ജംപില്‍ 6.24 മീറ്റര്‍ ചാടി ഗംഭീരപ്രകടനമായിരുന്നു ആന്‍സിയുടേത്. 100 മീറ്ററില്‍ പി.ടി. ഉഷയുടെ ശിഷ്യ ജിസ്ന മാത്യുവിെൻറ റെക്കോഡാണ് കഴിഞ്ഞദിവസം ആന്‍സി മറികടന്നത്.
അവസാനദിനം 200 മീറ്ററില്‍ ഈ താരത്തിെൻറ വേഗതക്ക് മുന്നില്‍ കീഴടങ്ങിയത് ജിസ്നയുടെ റെക്കോഡാണ്. 200 മീറ്ററില്‍ 24.53 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. 2015ല്‍ ഉഷ സ്കൂളിെൻറ ജിസ്ന മാത്യു ഓടിയത്തെിയ 24.76 സെക്കന്‍ഡാണ് ആന്‍സി തിരുത്തിയത്. ദേശീയ ജൂനിയര്‍ മീറ്റിനിടെ പരിക്കുപറ്റിയ ആന്‍സി പൂര്‍ണമായി ഭേദമാകാതെയാണ് മത്സരത്തിനിറങ്ങിയത്. കഴിഞ്ഞവര്‍ഷവും പരിക്കിനെ അതിജീവിച്ചായിരുന്നു ആന്‍സി മിന്നിയത്. സബ്ജൂനിയര് ആണ്‍കുട്ടികളില്‍ വ്യക്തിഗത ജേതാവായ ഇരിങ്ങാലക്കുട നാഷനല്‍ എച്ച്.എസ്.എസിെൻറ മണിപ്പൂരിതാരം വാങ് മയൂംമുകാറമും (100, 80 ഹര്‍ഡില്‍, ലോങ്ജംപ്) ജൂനിയറില്‍ എസ്. അക്ഷയും (400, 800, 400 ഹര്‍ഡ്ല്‍സ്), മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.