അപർണ റോയിക്കും അനുമോള്‍ തമ്പിക്കും തങ്ജം അലര്‍ട്സണ്‍ സിങിനും ട്രിപ്പിൾ
text_fieldsപാലാ: അവധി ദിനത്തില്‍ ഒഴുകിയെത്തിയ കാണികള്‍ക്ക് മുന്നില്‍ റിലേയിലും മധ്യദൂര ഓട്ടത്തിലും സ്വര്‍ണം വാരിയ എറണാകുളം സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ കിരീടത്തിലേക്ക്. മൂന്ന് റെക്കോഡ് പിറന്ന ഞായറാഴ്ച 73 ഫൈനലില്‍ വിജയികളെ നിശ്ചയിച്ചപ്പോള്‍ 205 പോയൻറുമായാണ് എറണാകുളം കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്നത്. നിലവിലെ ജേതാക്കളായ പാലക്കാട് 134 പോയൻറുമായി രണ്ടാം സ്ഥാനത്തുണ്ട്. കോഴിക്കോടിന് 86ഉം തിരുവനന്തപുരത്തിന് 72ഉം പോയൻറുണ്ട്. സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസില്‍ 57 പോയൻറുമായി മുന്നില്‍ കയറി. ഗവ. വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി (46 പോയൻറ്) എറണാകുളം രണ്ടും പാലക്കാട് കല്ലടി എച്ച്.എസ്. കുമരംപുത്തൂര്‍ (43) മൂന്നും സ്ഥാനങ്ങളിലുണ്ട്. കോഴിക്കോട് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് എച്ച്.എസ്.എസ് 42 പോയൻറുമായി നാലാമതാണ്.
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹർഡിൽസില്‍ കോഴിക്കോടിെൻറ അപര്‍ണ റോയ് (പുല്ലൂരാംപാറ സെൻറ് ജോസഫ്സ്), ജൂനിയര്‍ ആണ്‍കുട്ടികളില്‍ ആർ.കെ. സൂര്യജിത് (ബി.ഇ.എം.എച്ച്.എസ്.എസ് പാലക്കാട്) എന്നിവർ മൂന്നാം ദിനം മീറ്റ് റെക്കോഡ് നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 4-x100 മീറ്റര്‍ റിലേയില്‍ തിരുവനന്തപുരത്തിെൻറ പേരിലുണ്ടായിരുന്ന 24 വര്‍ഷം പഴക്കമുള്ള റെക്കോഡ് എറണാകുളം തിരുത്തി. സീനിയര്‍ പെണ്‍കുട്ടികളില്‍ അപർണ റോയി, അനുമോള്‍ തമ്പി, സബ്ജൂനിയര് ആണ്‍കുട്ടികളില്‍ തങ്ജം അലര്‍ട്സണ്‍ സിങ് എന്നിവരാണ് മൂന്നാം ദിനം ട്രിപ്പിൾ സ്വര്‍ണത്തിന് അര്‍ഹരായത്. ജൂനിയര്‍ ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യു, ജൂനിയർ പെണ്‍കുട്ടികളില്‍ സാന്ദ്ര ബാബു, സി. ചാന്ദിനി, കെസിയ മറിയം ബെന്നി, സബ്ജൂനിയര് പെണ്‍കുട്ടികളില്‍ പി. അഭിഷ എന്നിവര്‍ ഇരട്ടസ്വര്ണത്തിനു ഉടമകളായി. അവസാന ദിനമായ തിങ്കളാഴ്ച 22 ഫൈനൽ നടക്കും. തിങ്കളാഴ്ച വൈകീട്ട് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്യും.
പോയൻറ് നില
ജില്ല സ്വർണം, വെള്ളി, വെങ്കലം, പോയൻറ് ക്രമത്തിൽ
എറണാകുളം, 28, 11, 16, 205
പാലക്കാട് 16, 10, 20, 134
കോഴിക്കോട് 6, 17, 3, 86
പോയൻറ് നില
സ്കൂൾ സ്വർണം, വെള്ളി, വെങ്കലം പോയൻറ് ക്രമത്തിൽ
മാർ ബേസിൽ കോതമംഗലം 10, 1, 4, 57
മാതിരപ്പിള്ളി ജി.വി.എച്ച്.എസ് 6, 5, 1, 46
കല്ലടി എച്ച്.എസ്
6, 3, 4, 43
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.