ദേശീയ അത്ലറ്റിക് മീറ്റ്: വീട്ടിലേക്കുള്ള വഴിയിൽ അർപീന്ദറിന് ചരിത്ര നേട്ടങ്ങൾ കൂട്ട്
text_fieldsഭുവനേശ്വർ: 48 വർഷത്തിനുശേഷം ഏഷ്യൻ ഗെയിംസ് പുരുഷ ട്രിപ്ൾ ജംപിൽ ഇന്ത്യക്കു വേണ്ടി സ്വർണം നേടിയ അർപീന്ദർ സിങ്, 10 ദിവസത്തിനകം മറ്റൊരു ചരിത്രനേട്ടവും സ്വന്തമാക്കുകയുണ്ടായി. ചെക്ക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയിൽ നടന്ന ഐ.എ.എ.എഫ് കോണ്ടിനൻറൽ കപ്പിൽ ലഭിച്ച വെങ്കല മെഡൽ ഒരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ആദ്യത്തേതായിരുന്നു. ആറു മാസത്തിലധികമായി വീട് കാണാത്ത അർപീന്ദർ, മറ്റൊരു മെഡൽ നേട്ടവുമായി സീസൺ അവസാനിപ്പിക്കാൻ ദേശീയ ഓപൺ അത്ലറ്റിക് മീറ്റിനെത്തിയിരിക്കുകയാണ്.
അവസാനദിനമായ വെള്ളിയാഴ്ചയാണ് ഒ.എൻ.ജി.സി താരത്തിന് മത്സരം.ജകാർത്തയിൽ 16.77 മീറ്റർ ചാടിയാണ് അരനൂറ്റാണ്ടോളം നീണ്ട ഇന്ത്യയുടെ സ്വർണവരൾച്ചക്ക് അർപീന്ദർ അന്ത്യമിട്ടത്. 2014 കോമൺവെൽത്ത് ഗെയിംസ് വെങ്കലത്തിനുശേഷം കാര്യമായ നേട്ടങ്ങളൊന്നും എടുത്തുപറയാനില്ലായിരുന്നു. അതേവർഷം ഏഷ്യൻ ഗെയിംസിൽ അഞ്ചാമതായി. ഒളിമ്പിക്സ് സ്വപ്നങ്ങളോടെ ലണ്ടനിൽ ജോൺ ഹെർബർട്ടിന് കീഴിൽ പരിശീലനം നടത്തിയെങ്കിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായില്ല.
റയോ ഒളിമ്പിക്സിന് യോഗ്യത നേടുന്നതിലും പരാജയപ്പെട്ടു. കേരളമായിരുന്നു അടുത്ത ലക്ഷ്യം. രണ്ടു വർഷമായി തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിലുണ്ട്. പി.ബി. ജയകുമാറിന് കീഴിലാണ് പരിശീലനം. ഏഷ്യൻ ഗെയിംസ് സ്വർണവും കോണ്ടിനൻറൽ കപ്പ് വെങ്കലവും നേടി അർപീന്ദർ മടങ്ങിയത് തിരുവനന്തപുരത്തേക്കു തന്നെ.
2020ലെ ടോക്യോ ഒളിമ്പിക്സിൽ മെഡൽ നേടുകയാണ് സ്വപ്നമെന്ന് അർപീന്ദർ പറയുന്നു. അതിന് മുമ്പ് ഖത്തറിൽ ലോക ചാമ്പ്യൻഷിപ്പുണ്ട്. 17.17 മീറ്റർ ആണ് പേഴ്സനൽ ബെസ്റ്റ്. ഇതിനടുത്തെത്താനായാൽ മെഡൽ ഉറപ്പാണെന്ന് അർപീന്ദർ. സാമ്പത്തിക പരാധീനതകള്‍ ഏറെയുണ്ടായിരുന്ന കുടുംബമായിരുന്നു അര്പീന്ദറിേൻറത്.
2015 അര്‍പീന്ദര്‍ പഞ്ചാബ് വിട്ട് ഹരിയാനക്കുവേണ്ടി മത്സരിക്കാൻ തീരുമാനിച്ചു. കായികതാരങ്ങള്‍ക്ക് മെച്ചപ്പെട്ട കാഷ് അവാര്‍ഡും ജോലിയും ഹരിയാന വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് ലഭിക്കുന്ന കാഷ് അവാര്‍ഡിനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും സ്വദേശിയാണെന്ന് പറഞ്ഞ് ഹരിയാന സർക്കാർ നിരസിച്ചു.
ആകെയുണ്ടായിരുന്ന ഒന്നരയേക്കർ സ്ഥലം പണയം വെച്ചാണ് പിതാവ് ജാഗ്ബീർ സിങ് മകെൻറ പരിശീലനത്തിന് പണം കണ്ടെത്തിയത്. ഏഷ്യൻ ഗെയിംസിൽ സ്വർണവും കോണ്ടിനൻറൽ കപ്പിൽ ഇന്ത്യൻ ചരിത്രത്തിലെ ആദ്യ മെഡലും നേടിയിട്ടും അർജുന അവാർഡിന് പരിഗണിക്കാത്തതിൽ അർപീന്ദറിന് നിരാശയുണ്ട്. അവാർഡിന് അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും എന്തുകൊണ്ടാണ് തള്ളിയതെന്ന് മനസ്സിലാവുന്നില്ലെന്നും താരം പറയുന്നു. അടുത്ത തവണ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അർപീന്ദർ കൂട്ടിച്ചേർത്തു.
100 മീ. ഹർഡ്ൽസ് വെള്ളി ജപ്പാനിലേക്ക്
ഭുവനേശ്വർ: ദേശീയ ഓപൺ മീറ്റിെൻറ ചരിത്രത്തിലാദ്യമായി വിദേശത്തേക്കൊരു മെഡൽ. വനിതകളുടെ 100 മീറ്റർ ഹർഡ്ൽസിൽ ജാപ്പനീസ് താരം ഹിതോമി ഷിമുറ വെള്ളി നേടി. തമിഴ്നാടിെൻറ സി. കനിമൊഴിക്ക് (13.71 സെ.) പിന്നിലാണ് ഷിമുറ (13.74 സെ.) ഫിനിഷ് ചെയ്തത്.
വിദേശികൾ ഓപൺ മീറ്റിൽ മത്സരിക്കുന്നതും ഇതാദ്യം. ഫുകുഷിമ യൂനിവേഴ്സിറ്റി പൂർവവിദ്യാർഥിനികളും ടോഹോ ബാങ്ക് ഉദ്യോഗസ്ഥകളുമായ ഷിമുറ, തകേഷി കൊഹോമി, സയാക അവോകി എന്നിവരാണ് കലിംഗയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.