എന്തിന് ചിത്രയെ പുറത്തിരുത്തുന്നു?
text_fieldsലോക ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലെ അർഹിച്ച സ്ഥാനമാണ് പി.യു. ചിത്രക്കായി കായിക കേരളം ചോദിക്കുന്നത്. ടീം സെലക്ഷൻ പാനലിലെ ഏഴു പേരിൽ മലയാളികളായ പി.ടി. ഉഷ, അഞ്ജു ബോബി ജോർജ്, രാധാകൃഷ്ണൻ നായർ എന്നിവരുണ്ടായിട്ടും എന്തുകൊണ്ട് അർഹിച്ച ഇടം നഷ്ടപ്പെട്ടുവെന്ന ചോദ്യത്തിന് ഇവർക്കും മറുപടിയില്ല. ഇനി കോടതിയും സർക്കാറും വിചാരിച്ചാൽ പോലും ചിത്രക്ക് ടീമിൽ ഇടംപിടിക്കാനാവില്ലെന്ന് വ്യക്തമാക്കുേമ്പാൾ ഭാവിതാരത്തിനായി ശബ്ദിച്ച കായികപ്രേമികളുടെ മനസ്സും പൊള്ളുന്നു.
യോഗ്യത: ലോക ഫെഡറേഷൻ
മാനദണ്ഡമെന്ത്?
ലോക അത്ലറ്റിക്സ് മീറ്റ് വനിത വിഭാഗം 1500 മീറ്ററിൽ 4 മിനിറ്റ് 07.50 സെക്കൻഡാണ് ലോക അത്ലറ്റിക് ഫെഡറേഷൻ നിർദേശിച്ച യോഗ്യത മാനദണ്ഡം. ഏഷ്യൻ മീറ്റിൽ ചിത്ര സ്വർണമണിഞ്ഞത് 4 മിനിറ്റ് 17.92 സെക്കൻഡിൽ േയാഗ്യതാസമയത്തിനും ഏറെ പിന്നിലുള്ള ഫിനിഷ്.
എന്നാൽ, ഏരിയ (ഏഷ്യ) ചാമ്പ്യന്മാർക്ക് ഒാേട്ടാമാറ്റിക് യോഗ്യത ഉറപ്പാണെന്ന് രാജ്യാന്തര ഫെഡറേഷെൻറ നിയമപട്ടികയിൽതന്നെ വ്യക്തമാക്കുന്നു. ഇതുകൊണ്ടു തന്നെ ചിത്ര ലണ്ടൻ ലോക ചാമ്പ്യൻഷിപ് യോഗ്യയാണെന്ന് പരിശീലകരും മുൻ അത്ലറ്റുകളും വാദിക്കുന്നു.
എന്നാൽ, അതത് ദേശീയ ഫെഡറേഷെൻറ വിവേചനാധികാരത്തോടെ താരത്തെ ടീമിൽ ഉൾപ്പെടുത്താമെന്ന ഉപമാനദണ്ഡം അടിസ്ഥാനമാക്കിയാണ് സെലക്ഷൻ കമ്മിറ്റി പി.യു. ചിത്ര, സുധ സിങ്, അജയ്കുമാർ സരോജ് എന്നിവർക്ക് അയോഗ്യത കൽപിച്ചത്. ഇക്കാര്യം സെലക്ഷൻ കമ്മിറ്റിയിലെ സർക്കാർ നിരീക്ഷക ഉഷയും ന്യായീകരിക്കുന്നു.
യോഗ്യതയില്ലെന്ന് ഫെഡറേഷൻ
ചിത്ര ലോക ചാമ്പ്യൻഷിപ് യോഗ്യത നേടിയില്ലെന്നാണ് അത്ലറ്റിക് ഫെഡറേഷൻ സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യക്ക് നൽകിയ മറുപടിയിൽ പറയുന്നത്.
ചിത്രയടക്കം മൂന്നു പേരെ ഒഴിവാക്കിയതിന് ‘സായ്’ ആവശ്യപ്പെട്ട വിശദീകരണത്തിനുള്ള മറുപടിയിലായിരുന്നു ഇത്. എൻട്രി സമർപ്പിക്കേണ്ട സമയപരിധി 23ന് അവസാനിച്ചതിനാൽ ടീമിൽ തിരിച്ചെത്താനുള്ള ഒരു സാധ്യതയുമില്ല.
ഫെഡറേഷൻ വാദം
പൊളിയുന്നതിങ്ങനെ!
ഒരു ഇനത്തിൽ ഒരു രാജ്യത്തുനിന്നുള്ള പരമാവധി പ്രാതിനിധ്യം നാല്. അമേരിക്ക, ബ്രിട്ടൻ, ജമൈക്ക, കെനിയ പോലുള്ള അത്ലറ്റിക്സ് പവർഹൗസുകളായ രാജ്യങ്ങളിൽ നിന്ന് അഞ്ചും ആറും അത്ലറ്റുകൾ ഒാരോ ഇനത്തിലും യോഗ്യതാമാർക്ക് മറികടക്കും. ഇതിനിടയിൽ വൻകര ജേതാക്കളായ മറ്റു ചിലരും ലോകമീറ്റിന് അർഹരാവും. ഇവിടെ തർക്കം പരിഹരിക്കാനാണ് അതത് ഫെഡറേഷനുകൾക്ക് വിവേചനാധികാരം പ്രയോഗിക്കാമെന്ന ഉപമാനദണ്ഡം നിർദേശിക്കുന്നത്. എന്നാൽ, ഇത് ഉപയോഗിച്ചതാവെട്ട ഒരാൾപോലും യോഗ്യതാമാർക്കിന് ഏഴയലത്ത് എത്താത്ത ഇന്ത്യയിലെ അത്ലറ്റുകൾക്ക് കുരുക്കിടാനും.
എന്തിനീ ജംബോ കോച്ചിങ് ടീം?
ലോകമീറ്റിൽ ട്രാക്കിലും ഫീൽഡിലുമിറങ്ങുന്നത് 24 ഇന്ത്യക്കാർ. ഇവർക്ക് അകമ്പടിയാകാൻ പകുതിയിലേറെ വലുപ്പമുള്ള പരിശീലക സംഘവും. സർക്കാർ ചെലവിൽ വിദേശ ടൂറിനുള്ള അവസരം ലഭിക്കുേമ്പാൾ അത്ലറ്റുകൾക്കായി വാദിക്കാൻ പഴയ താരങ്ങളും മറന്നുപോയി.
ടോണി ഡാനിയേൽ (മാനേജർ), രാധാകൃഷ്ണൻ നായർ (ഡെ. ചീഫ് കോച്ച്), പി.ടി. ഉഷ, അഞ്ജു ബോബി ജോർജ് (കോച്ച്) എന്നിവരാണ് സംഘത്തിലെ മലയാളികൾ. ടീം തലവനായി നിയോഗിച്ച െഎ.എ.എസ് ഉദ്യോഗസ്ഥൻ വിശാൽ കുമാർ ദേവിെൻറ സാന്നിധ്യം സായ് ചോദ്യം ചെയ്യുകയും ചെയ്തു.
ചിത്ര ഒാടിയിെട്ടന്തു കാര്യം?
1983ൽ ലോകമീറ്റ് തുടങ്ങിയശേഷം ഇതുവരെ 2036 മെഡലുകളാണ് വിവിധ രാജ്യങ്ങളായി പങ്കുവെച്ചത്. ഇതിൽ ഇന്ത്യക്ക് ലഭിച്ചത് ഒരു മെഡൽ മാത്രം. ഇന്ത്യൻ താരങ്ങൾക്ക് രാജ്യാന്തര പരിചയം മാത്രമാണ് ലോകമീറ്റെന്ന് ചുരുക്കം. വെറും 22 വയസ്സും പ്രതിഭയുമുള്ള കൊച്ചുതാരം ലോകമീറ്റ് പോലുള്ള വൻപോരാട്ടത്തിൽ പെങ്കടുക്കേണ്ട ആവശ്യകതയും പരമാവധി പരിചയസമ്പത്ത് നേടുക, അത്രതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.