Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightമ​ല​യാ​ളി...

മ​ല​യാ​ളി മു​ന്നേ​റ്റ​ത്തി​ന് എ​ന്ത്​ പ്ര​തി​ഫ​ലം?

text_fields
bookmark_border
മ​ല​യാ​ളി മു​ന്നേ​റ്റ​ത്തി​ന് എ​ന്ത്​ പ്ര​തി​ഫ​ലം?
cancel
camera_alt?????????????? 4x400 ???????? ?????????? ???????? ??????? ????????? ???????????????? ???????? ???????, ????????? ??????????, ??.????. ????????, ???????? ??????????? ?????????? ??????????????????????? ??????????????????? ?????????????
ഭു​വ​നേ​ശ്വ​ര്‍: ഏ​ഷ്യ​ന്‍ ഭൂ​ഖ​ണ്ഡ​ത്തി​ലെ മി​ക​ച്ച താ​ര​മാ​കു​ന്ന​ത് എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. അ​ത്‌​ല​റ്റി​ക്‌​സി​ല്‍ പ്ര​ത്യേ​കി​ച്ചും. 22ാമ​ത് ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ന്‍ മു​ന്നേ​റ്റ​ത്തി​ന് ഇ​ന്ധ​ന​മാ​യ മ​ല​യാ​ളി​താ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​രു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. മാ​സ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് ക​ലിം​ഗ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഫ​ലം ക​ണ്ടെ​ങ്കി​ലും അ​ഭി​മാ​ന​താ​ര​ങ്ങ​ള്‍ക്ക് കാ​ഷ് അ​വാ​ര്‍ഡ് പ്ര​ഖ്യാ​പി​ക്കാ​ന്‍ കേ​ര​ള സ​ര്‍ക്കാ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. ചാ​മ്പ്യ​ന്‍ഷി​പ്പി​​െൻറ ര​ണ്ടാം ദി​നം വ​രെ മെ​ഡ​ല്‍ നേ​ടി​യ താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഫേ​സ്ബു​ക്കി​ല്‍ പോ​സ്​​റ്റി​ട്ട​ത് മാ​ത്ര​മാ​ണ് ആ​കെ​യു​ള്ള ആ​ശ്വാ​സം. പ​ത്ര​ങ്ങ​ളു​ടെ കാ​യി​ക​പേ​ജ് പോ​ലും വാ​യി​ക്കാ​ത്ത മ​ന്ത്രി​മാ​രു​ള്ള നാ​ട്ടി​ല്‍ ഇ​തി​ല്‍ കൂ​ടു​ത​ലൊ​ന്നും പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്ന് മെ​ഡ​ല്‍ നേ​ടി​യ ഒ​രു താ​രം വി​ല​പി​ക്കു​ന്നു. 

ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​​െൻറ ആ​തി​ഥേ​യ​രാ​യ ഒ​ഡി​ഷ​യി​ലെ ന​വീ​ന്‍ പ​ട്‌​നാ​യി​ക്​ സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന പ്രോ​ത്സാ​ഹ​നം കേ​ര​ള താ​ര​ങ്ങ​ളെ അ​മ്പ​ര​പ്പി​ക്കു​ക​യാ​ണ്. മെ​ഡ​ല്‍ നേ​ടി​യ മു​ഴു​വ​ന്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്കും ഒ​ഡി​ഷ സ​ർ​ക്കാ​ർ കാ​ഷ് അ​വാ​ര്‍ഡ് ന​ല്‍കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന അ​വാ​ര്‍ഡ്ദാ​ന ച​ട​ങ്ങി​ല്‍ തു​ക​യെ​ത്ര​യെ​ന്ന് അ​റി​യാം. ഇ​തി​നു​പു​റ​മേ, സ്വ​ര്‍ണ​മ​ണി​ഞ്ഞാ​ല്‍ ഒ​ഡി​ഷ താ​ര​ത്തി​ന് ല​ഭി​ക്കു​ന്ന​ത് ഏ​ഴ​ര ല​ക്ഷം. വെ​ള്ളി​ക്ക് അ​ഞ്ച​ര ല​ക്ഷ​വും വെ​ങ്ക​ല​ത്തി​ന് ര​ണ്ട​ര ല​ക്ഷ​വു​മാ​ണ് ഒ​ഡി​ഷ​യു​ടെ താ​ര​ങ്ങ​ള്‍ക്കു​ള്ള വാ​ഗ്ദാ​നം. വ​നി​ത​ക​ളു​ടെ നൂ​റു മീ​റ്റ​റി​ല്‍ ഒ​ഡി​ഷ​ക്കാ​രി  ദ്യു​തി ച​ന്ദ് വെ​ങ്ക​ലം നേ​ടി​ക്ക​ഴി​ഞ്ഞു. 4x-100 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ ദ്യു​തി​യും മ​റ്റൊ​രു ഒ​ഡി​ഷ താ​ര​മാ​യ ശ്രാ​ബ​നി ന​ന്ദ​ക്കും വെ​ങ്ക​ല​മു​ണ്ട്. ഇ​ന്ത്യ​ന്‍ ടീ​മി​ലി​ടം നേ​ടി​യ​പ്പോ​ള്‍ അ​ഞ്ച് ഒ​ഡി​ഷ അ​ത്‌​ല​റ്റു​ക​ള്‍ക്ക് അ​ഞ്ച് ല​ക്ഷം വീ​ത​മാ​യി​രു​ന്നു സ​മ്മാ​നം. 

എ​ന്നാ​ല്‍, കേ​ര​ള​ത്തി​​െൻറ താ​ര​ങ്ങ​ള്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ക​ലിം​ഗ​യി​ല്‍ പു​റ​ത്തെ​ടു​ത്ത​ത്. പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​റി​ല്‍ മു​ഹ​മ്മ​ദ് അ​ന​സും വ​നി​ത​ക​ളു​ടെ 1500ല്‍ ​പി.​യു. ചി​ത്ര​യും സ്വ​ര്‍ണം നേ​ടി. സ്വ​ർ​ണ​മ​ണി​ഞ്ഞ പു​രു​ഷ​ന്മാ​രു​ടെ 4x-400 മീ​റ്റ​ര്‍ റി​ലേ ടീ​മി​ല്‍  മു​ഹ​മ്മ​ദ് അ​ന​സ്, കു​ഞ്ഞി​മു​ഹ​മ്മ​ദ്, അ​മോ​ജ് ജേ​ക്ക​ബ്് , വ​നി​ത 4x-400 മീ​റ്റ​ര്‍ റി​ലേ ടീ​മി​ൽ ജി​സ്‌​ന മാ​ത്യൂ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി​രു​ന്നു. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡ്ല്‍സി​ല്‍ അ​നു രാ​ഘ​വ​ന്‍, ലോ​ങ്​​ജം​പി​ല്‍ വി. ​നീ​ന, , 10000 മീ​റ്റ​റി​ല്‍ ടി. ​ഗോ​പി എ​ന്നി​വ​ർ വെ​ള്ളി​നേ​ട്ട​ത്തോ​ടെ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ മ​ല​യാ​ളി പ്ര​തി​ഭ​ക​ളാ​ണ്. വ​നി​ത ലോ​ങ്ജം​പി​ല്‍ ന​യ​ന ജെ​യിം​സ്, 400 മീ​റ്റ​റി​ല്‍ ജി​സ്‌​ന മാ​ത്യു, ട്രി​പ്​​ൾ ജം​പി​ല്‍ എ​ന്‍.​വി ഷീ​ന, 4-100 മീ​റ്റ​ര്‍ റി​ലേ ടീ​മം​ഗം മെ​ര്‍ലി​ന്‍ ജോ​സ​ഫ്, പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡ്ല്‍സി​ല്‍ എം.​പി ജാ​ബി​ര്‍, 800 മീ ​ജി​ൻ​സ​ൺ ജോ​ൺ​സ​ൺ എ​ന്നി​വ​ര്‍ മ​ല​യാ​ളി വെ​ങ്ക​ല നേ​ട്ട​ക്കാ​രാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​െൻറ ഫേ​സ്ബു​ക്​ പോ​സ്​​റ്റി​ന​പ്പു​റം അ​ഭി​ന​ന്ദ​നം കി​ട്ടേ​ണ്ട​വ​രാ​ണി​വ​ര്‍. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ പി​ന്നി​ലാ​ക്കി​യാ​ണ് ഈ ​താ​ര​ങ്ങ​ളെ​ല്ലാം ഏ​ഷ്യ​ന്‍ത​ല​ത്തി​ല്‍ പ​ത​ക്ക​നേ​ട്ടം കൈ​വ​രി​ച്ച​ത്. സ്‌​കൂ​ള്‍ മേ​ള​ക​ളി​ല്‍ മു​ത​ല്‍ കേ​ര​ള​ത്തി​​െൻറ ഖ്യാ​തി​യു​യ​ര്‍ത്തി​യ ഇ​വ​രെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkerala teammalayalam newssports newsasian athletic championship
News Summary - asian athletic championship 2017 kerala team sports news, malayalam news, madhyamam
Next Story