ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്: 95 അംഗ ഇന്ത്യൻ ടീം; 17 മലയാളികൾ
text_fieldsന്യൂഡൽഹി: ജൂലൈ ആറു മുതൽ ഒമ്പതു വരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന 22ാമത് ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാന ചെയ്യാൻ ജംബോ ടീം. 46 വനിതകളടക്കം 95 പേരടങ്ങുന്ന ടീമിനെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര നയിക്കും. ടീമിൽ 17 പേർ മലയാളികളാണ്. മുഹമ്മദ് അനസ്, ജിൻസൺ ജോൺസൺ, ടി. ഗോപി, എം.പി. ജാബിർ, ശംസീർ, അനുരൂപ് ജോൺ, സചിൻ റോബി, കുഞ്ഞുമുഹമ്മദ്, അമോജ് േജക്കബ്, ടിൻറു ലൂക, നയന ജെയിംസ്, ജിസ്ന മാത്യു, ആർ. അനു, വി. നീന, എം.വി. ഷീന, ലിക്സി ജോസഫ്, െമർലിൻ ജോസഫ് എന്നിവരാണ് ടീമിലെ മലയാളി പ്രതിനിധികൾ.
ടീം-പുരുഷന്മാർ: 100 മീ., 200 മീ.: അമിയ കുമാർ മല്ലിക്, 400 മീ.: മുഹമ്മദ് അനസ്, അമോജ് ജേക്കബ്, ആരോക്യ രാജീവ്, 800 മീ.: ജിൻസൺ ജോൺസൺ, വിശ്വംഭർ കിയോൽകർ, 1500 മീ.: അജയ് കുമാർ സരോജ്, സിദ്ധാനന്ദ അധികാരി, 5000 മീ.: ജി. ലക്ഷ്മണൻ, മുരളി കുമാർ ഗവിത്, 10,000 മീ.: ജി. ലക്ഷ്മണൻ, ടി. ഗോപി, കാളിദാസ് ഹിരാവെ, 3000 മീ. സ്റ്റീപ്ൾചേസ്: നവീൻ കുമാർ, ദുർഗ ബഹാദൂർ ബുദ്ധ, 110 മീ. ഹർഡ്ൽസ്: സിദ്ദാൻഥ് തിംഗലായ, പ്രേംകുമാർ, 400 മീ. ഹർഡ്ൽസ്: എം.പി. ജാബിർ, ടി. സന്തോഷ് കുമാർ, ദുർഗേഷ് കുമാർ പാൽ, പോൾവാൾട്ട്: എസ്. ശിവ, ഹൈജംപ്: ബി. ചേതൻ, അജയ് കുമാർ, ലോങ്ജംപ്: അങ്കിത് ശർമ, എസ്.ഇ. ശംസീർ, സിദ്ധാർഥ് മോഹൻ നായിക്, ട്രിപ്ൾ ജംപ്: അർപീന്ദർ സിങ്, യു. കാർത്തിക്, ഷോട്ട്പുട്ട്: തേജീന്ദർ പാൽ തൂർ, ജസ്ദീപ് സിങ് ധില്ലൻ, ഒാംപ്രകാശ് സിങ് കർഹാന, ഡിസ്കസ് ത്രോ: വികാസ് ഗൗഡ, ധർമരാജ് യാദവ്, കൃപാൽ സിങ്, ഹാമർത്രോ: നീരജ് കുമാർ, ജാവലിൻ ത്രോ: നീരജ് ചോപ്ര, ദേവീന്ദർ സിങ്, കാങ്, അഭിഷേക് സിങ്, ഡെക്കാത്ലൺ: ജഗ്താർ സിങ്, അഭിഷേക് ഷെട്ടി, 4x100 മീ. റിലേ: അമീയ കുമാർ മല്ലിക്, ജ്യോതീശങ്കർ ദേബ്നാഥ്, അനുരൂപ് ജോൺ, ഏകലവ്യ ദാസൻ, പ്രവീൺ മുത്തുകുമാരൻ, ചിന്ത സുധാകർ. 4x400 മീ. റിലേ: മുഹമ്മദ് അനസ്, അമോജ് ജേക്കബ്, ആരോക്യ രാജീവ്, സചിൻ റോബി, മോഹൻ കുമാർ, കുഞ്ഞുമുഹമ്മദ്.
വനിതകൾ: 100 മീ., 200 മീ.: ദ്യുതിചന്ദ്, ശർബാനി നന്ദ, 400 മീ.: നിർമല, എം.ആർ. പൂവമ്മ, ജിസ്ന മാത്യു, 800 മീ.: ടിൻറു ലൂക, അർച്ചന ആദവ്, ലിലി ദാസ്, 1500 മീ.: മോണിക ചൗധരി, 5000 മീ.: എൽ. സൂര്യ, സഞ്ജീവനി യാദവ്, 10,000 മീ.: എൽ. സൂര്യ, സഞ്ജീവനി യാദവ്, മീനു, 3000 മീ. സ്റ്റീപ്ൾചേസ്: സുധ സിങ്, പരുൾ ചൗധരി, 100 മീ. ഹർഡ്ൽസ്: നയന ജെയിംസ്, 400 മീ. ഹർഡ്ൽസ്: ആർ. അനു, ജുവാന മർമു, എം. അർപിത, പോൾവാൾട്ട്: കെ.എം. സംഗീത, ലോങ്ജംപ്: നയന ജെയിംസ്, വി. നീന, ജി. കാർത്തിക, ഹൈജംപ്: സഹന കുമാരി, സ്വപ്ന ബർമൻ, ട്രിപ്ൾജംപ്: എൻ.വി. ഷീന, ജോയ്ലിൻ മുരളി ലോബോ, ഷോട്ട്പുട്ട്: മൻപ്രീത് കൗർ, രമൺദീപ് കൗർ, അനാമിക ദാസ്, ഡിസ്കസ്ത്രോ: കമൽപ്രീത് കൗർ ബാൽ, സീമ പൂനിയ, ഹിമാനി സിങ്, ഹാമർത്രോ: സരിത സിങ്, ഗുൻജൻ സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.