ഉന്നം പൊന്നാക്കിയ അത്ഭുത ബാലൻ
text_fieldsജകാർത്ത: ഷൂട്ടിങ് റേഞ്ചിൽ തോക്കുമായി ഉന്നംപിടിക്കുേമ്പാൾ എതിരാളികളുടെ വലുപ്പം ഭയപ്പെടുത്തുന്നുവോ എന്നായിരുന്നു സൗരഭ് ചൗധരിയോടുള്ള അഭിമുഖക്കാരെൻറ ചോദ്യം. ഒന്നിനെയും കൂസാത്ത കൗമാരക്കാരെൻറ ചോരത്തുടിപ്പുപോലെ ആ 16കാരെൻറ മറുപടിയെത്തി, ‘‘സമ്മർദം തെല്ലുമില്ല. ഇതെെൻറ ആദ്യ രാജ്യാന്തര മത്സരമാണ്. മെഡൽ നേടിയേ മടങ്ങൂ.’’ വെറുമൊരു 11ാം ക്ലാസുകാരെൻറ എടുത്തുചാട്ടമോ കഥയറിയാത്ത ആത്മവിശ്വാസമോ ആയേ ഇന്ത്യൻ ക്യാമ്പും ഇതിനെ കണ്ടു. എന്നാൽ, ഏഷ്യൻ ഗെയിംസിെൻറ മൂന്നാംദിനം സൗരഭ് ചൗധരിയെന്ന കൗമാരക്കാരൻ ഇന്ത്യൻ ഷൂട്ടിങ്ങിെൻറ അത്ഭുതബാലനായി. അതാവെട്ട താൻ ജനിക്കും മുേമ്പ ലോകഷൂട്ടിങ്ങിലെ സൂപ്പർതാരങ്ങളായ പേരെടുത്ത വലിയവരെ വീഴ്ത്തിയും.
10 മീറ്റർ എയർ പിസ്റ്റൾ മത്സരത്തിന് റേഞ്ച് ഒരുങ്ങുേമ്പാൾ മെഡൽ ഫേവറിറ്റുകളിൽ മുന്നിൽ ദക്ഷിണ കൊറിയയുടെ സൂപ്പർതാരമായിരുന്നു. നാല് ഒളിമ്പിക്സ് സ്വർണവും മൂന്ന് തവണ ഏഷ്യൻ ഗെയിംസിലും ലോകചാമ്പ്യൻഷിപ്പിലും സ്വർണം നേടിയ ജിൻ ജോങ് ഒവിൻതന്നെ ജേതാവെന്ന് ഉറപ്പിച്ചു. പിന്നെയുള്ളത് രണ്ടുതവണ ലോകചാമ്പ്യനായ ജപ്പാെൻറ തൊമോയുകി മാറ്റ്സുഡ, കൊറിയയുടെ ലീ ഡാമിയങ് തുടങ്ങിയ ലോകതാരങ്ങൾ.
പോരാട്ടത്തിന് വെടിമുഴങ്ങിയപ്പോൾ സൗരഭ് പറഞ്ഞതുതന്നെ ശരിയായി. ആദ്യ മത്സരത്തിെൻറ അങ്കലാപ്പുകളൊന്നുമില്ലാതെ കൗമാരക്കാരൻ ഉന്നംപിടിച്ചപ്പോൾ എല്ലാം കൃത്യം. യോഗ്യതാറൗണ്ടിൽ ജിൻ ജോങ്ങിനെ (584) രണ്ടാം സ്ഥാനത്താക്കി സൗരഭ് ചൗധരി (586) ഒന്നാമനായി. ൈഫനലിൽ എതിരാളികളെയെല്ലാം പിന്നിലാക്കിയായിരുന്നു സൗരഭിെൻറ വെടിയുണ്ടകൾ പാഞ്ഞത്. ഒളിമ്പിക്സ് ചാമ്പ്യൻ ജിൻ ജോങ് അഞ്ചിലേക്ക് നിലംപതിച്ചപ്പോൾ (178.4), സൗരഭ് ഗെയിംസ് റെക്കോഡ് പ്രകടനവുമായി (240.7) ചരിത്രം കുറിച്ച് ജകാർത്ത ഷൂട്ടിങ് റേഞ്ചിലെ ഇന്ത്യയുടെ ആദ്യ സ്വർണത്തിന് അവകാശിയായി.
പാടത്തുനിന്നു വന്ന് പൊന്ന്
കൊയ്തവൻ
ഉത്തർപ്രദേശിലെ മീറത്തിൽനിന്നു ഏറെ അകലെയുള്ള കലിംഗ ഗ്രാമത്തിലെ കർഷക കുടുംബാംഗമായ സൗരഭ് ചൗധരിക്ക് മൂന്നു വർഷം മുമ്പുവരെ സ്കൂൾ പഠനവും ഒഴിവു സമയങ്ങളിൽ അച്ഛനൊപ്പം പാടങ്ങളിലെ ജോലിയുമായിരുന്നു ലോകം. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെയാണ് അവൻ ഷൂട്ടിങ്ങിനെ പ്രണയിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2015ൽ.
മീറത്തിൽനിന്നു 53 കിേലാമീറ്റർ അകലെയുള്ള അമിത് ഷെറോന അക്കാദമിയിലെത്തിയതോടെ ഒരു കുഞ്ഞു ഷൂട്ടർ പിറവിയെടുക്കുകയായിരുന്നു.
സംസ്ഥാന, ദേശീയ ക്യാമ്പുകളിൽ അംഗമായതോടെ അടുത്ത മൂന്നു കൊല്ലത്തിനുള്ളിൽ കണ്ടത് വിസ്മയകരമായ കുതിപ്പ്. 2016ൽ തെഹ്റാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരം തുടങ്ങിയ സൗരഭ് ജർമനിയിൽ നടന്ന ജൂനിയർ ലോകകപ്പിൽ റെക്കോഡ് കുറിച്ച് ജൈത്രയാത്രക്ക് തുടക്കമിട്ടു. യൂത്ത് ഒളിമ്പിക്സിലും സ്വർണം നേടി. അപ്പോഴൊന്നും സാധ്യത കൽപിക്കാതിരുന്ന സ്വർണമാണ് ഇപ്പോൾ ജകാർത്തയിൽനിന്ന് ഗെയിംസ് റെക്കോഡ് പ്രകടനത്തോടെ പോക്കറ്റിലാക്കിയത്. ആദ്യ രാജ്യാന്തര മത്സരത്തിെൻറ മുട്ടുവിറയലൊന്നുമില്ലാതെയാണ് ലോക ഷൂട്ടർമാർ മാറ്റുരച്ച വേദിയിൽ മീറത്തിലെ കൗമാരക്കാരൻ ചരിത്രം കുറിച്ചത്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻതാരവുമായി ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.