ബോക്സിങ്ങിലും സ്ക്വാഷിലും മെഡലുറപ്പിച്ച് ഇന്ത്യ; നിരാശനാക്കി കെ.ടി ഇർഫാൻ
text_fieldsജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ബോക്സിങ്ങിലും സ്ക്വാഷിലും മെഡലുറപ്പിച്ച് ഇന്ത്യ. ബോക്സിങ് ലൈറ്റ് ഫ്ലൈവെയ്റ്റ് 49 കിലോഗ്രാമിൽ അമിത് പംഗലും, മിഡിൽ വെയ്റ്റ് 75 കിലോഗ്രാമിൽ വികാസ് കൃഷ്ണനുമാണ് മെഡലുറപ്പാക്കി സെമിയിലെത്തിയത്. സൗത്ത് കൊറിയയുടെ കിം ജംഗ് റയോങിനെ 5-0 ത്തിനാണ് അമിത് തോൽപിച്ചത്. 2018 കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവാണ് അമിത്.
സെമി ഫൈനൽ പ്രവേശത്തോടെ ഇന്ത്യൻ വനിതാ സ്ക്വാഷ് ടീമും മെഡൽ ഉറപ്പിച്ചു. പൂൾ ബി മത്സരത്തിൽ ചൈനയെ വീഴ്ത്തിയാണ് ഇന്ത്യൻ മുന്നേറ്റം (3-0). ജോഷ്ന ചിന്നപ്പ, ദീപിക പള്ളിക്കൽ, സുനണ്ണ കുരുവിള, തൻവി ഖന്ന എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്കായി ജയം കൊയ്തത്. പൂളിലെ അവസാന മൽസരത്തിൽ വ്യാഴാഴ്ച ഹോങ്കോങ്ങാണ് ഇന്ത്യയുടെ എതിരാളികൾ
ഹെപ്റ്റത്തലോണിൽ ഒരേയൊരു ഇനം ബാക്കിനിൽക്കെ ഇന്ത്യയുടെ സ്വപ്ന ബർമാൻ ഒന്നാം സ്ഥാനത്തുണ്ട്. 872 പോയിന്റുള്ള സ്വപ്ന ബർമൻ സ്വർണ മെഡൽ സാധ്യതയുമായാണ് നിൽക്കുന്നത്. 773 പോയിന്റോടെ ഇന്ത്യയുടെ പൂരിമ ഹെംബ്രം നാലാം സ്ഥാനത്തുണ്ട്. ബർമാൻെറ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് ജക്കാർത്ത സാക്ഷിയായത്.
ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസിൽ മണിക്ക് ബത്ര, ശരത് കമൽ സഖ്യം പ്രീ ക്വാർട്ടർ പ്രവേശനം നേടി. മലേഷ്യയുടെ ജെ ചൂങ്, കെ.കെ. ഡിക്ക് എന്നിവരെയാണ് തോൽപിച്ചത്. സ്കോർ; 11-2, 11-5, 11-8. ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസ് മത്സരത്തിൽ ഇന്ത്യ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. ഇന്ത്യൻ ജോഡികളായ ആന്റണി അമൽരാജ്, മധുരിക പട്കർ എന്നിവർ ഇന്തോനേഷ്യയെ ആണ് തോൽപിച്ചത്.
അതേസമയം 20 കിലോമീറ്റർ നടത്തത്തിൽ മലയാളി താരം കെ.ടി ഇർഫാൻ, മനീഷ് റാവത്ത് എന്നിവർ അയോഗ്യരാക്കപ്പെട്ടു. വനിതാ വിഭാഗത്തിൽ നിലവിലെ വെള്ളിമെഡൽ ജേതാവായ ഖുശ്ബീർ കൗറിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കിന്ന് വമ്പൻപോരുകൾ
- പുരുഷ 1500 മീറ്റർ (യോഗ്യത)- ജിൻസൺ ജോൺസൺ, മൻജീത് സിങ് (6.00 pm)
- വനിത 200 മീറ്റർ ഫൈനൽ- ദ്യൂതി ചന്ദ് (5.35 pm)
- പുരുഷ ട്രിപ്ൾ ജംപ് (ഫൈനൽ)- രാകേഷ് ബാബു, അർപീന്ദർ സിങ് (04.45 pm)
- വനിത 20 കി.മീ നടത്തം- സൗമ്യ ബേബി, ഖുഷ്ബീർ കൗർ (04.40 am)
- പുരുഷ 4x400 മീറ്റർ യോഗ്യത (6.45 pm)
- ഹാൻഡ്ബാൾ -പുരുഷ മെയിൻ റൗണ്ട് ഗ്രൂപ്പ് 3- ഇന്ത്യ x ഇന്തോനേഷ്യ (12.30 pm)
- ഹോക്കി -വനിത സെമിഫൈനൽ- ഇന്ത്യ x ചൈന (6.30 pm)
- വോളിബാൾ -വനിത- ഇന്ത്യ x ഹോേങ്കാങ് (3.00 am)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.