മുഹമ്മദ് അനസിനും ഹിമ ദാസിനും ദ്യുതി ചന്ദിനും വെള്ളി
text_fieldsജകാർത്ത: പൊന്നിനെക്കാൾ തിളക്കമുള്ള വെള്ളിയുമായി ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് ട്രാക്കിൽ ഇന്ത്യൻ കുതിപ്പ്. ശനിയാഴ്ച പിറന്ന തേജീന്ദർ പാൽ സിങ്ങിെൻറ ഷോട്ട്പുട്ട് സ്വർണത്തിെൻറ ആവേശത്തിൽ ട്രാക്കുണർന്നപ്പോൾ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അനസും അസമിൽനിന്നുള്ള കൗമാരക്കാരി ഹിമ ദാസും ദ്യുതി ചന്ദും. 400 മീറ്റർ വനിതകളിൽ ദേശീയ റെക്കോഡ് പ്രകടനത്തോടെ ഹിമ (50.79 സെ) വെള്ളി നേടിയപ്പോൾ, പുരുഷ വിഭാഗത്തിൽ അനസ് ഉജ്ജ്വല പ്രകടനത്തോടെ വെള്ളി നേടി. ബഹ്റൈെൻറയും ഖത്തറിെൻറയും കുപ്പായത്തിലോടിയ ആഫ്രിക്കൻ അത്ലറ്റുകൾക്കു മുന്നിലാണ് ഇന്ത്യയുടെ മൂന്നു താരങ്ങളും കീഴടങ്ങി വെള്ളിയായി മാറിയത്.
രണ്ടു ദിവസത്തിനുള്ളിൽ രണ്ടാം തവണ ദേശീയ െറക്കോഡ് തിരുത്തിയാണ് ഹിമയുടെ കുതിപ്പ്. നേരേത്ത ഹീറ്റ്സിലും (51.00 സെ) ഹിമ റെക്കോഡ് മറികടന്നിരുന്നു. 2004ൽ മഞ്ജിത് കൗർ സ്ഥാപിച്ച (51.05 െസ) സമയമാണ് ഹിമ തിരുത്തിയത്. ബഹ്റൈെൻറ നൈജീരിയൻ താരം സൽവ നാസറിനാണ് സ്വർണം.
ഗെയിംസിലെ അതിവേഗക്കാരുടെ പോരാട്ടത്തിൽ ബഹ്റൈനായി മത്സരിച്ച മുൻ നൈജീരിയൻ ജൂനിയർ ചാമ്പ്യൻ എഡിഡോങ് ഒഡിയോങ്ങിനു മുന്നിൽ (11.32 സെ) തലനാരിഴ വ്യത്യാസത്തിലാണ് ദ്യുതി ചന്ദിന് (11.30 സെ) സ്വർണം നഷ്ടമായത്. 2014ൽ ഹോർമോൺ വിവാദത്തെ തുടർന്ന് സസ്പെൻഷനിലായിരുന്ന ദ്യുതി അന്താരാഷ്ട്ര സ്പോർട്സ് കോടതിയിൽ നിയമയുദ്ധം ജയിച്ച് തിരിച്ചെത്തിയാണ് ട്രാക്കിൽ വെന്നിക്കൊടി പറത്തിയത്. 1998ൽ രഞ്ജിത മിസ്ത്രി വെങ്കലം നേടിയശേഷം ആദ്യമായാണ് 100 മീറ്ററിൽ ഇന്ത്യയുടെ മെഡൽ നേട്ടം.
ശ്രീശങ്കർ ആറാമത്
ഞായറാഴ്ച ലോങ്ജംപ് ഫൈനലിൽ മത്സരിച്ച മലയാളി താരം എം. ശ്രീശങ്കർ ആറാമതായി. രണ്ടാം ചാട്ടത്തിൽ 7.95 മീറ്റർ കടന്ന ശ്രീ തുടക്കത്തിൽ മൂന്നാമതായിരുന്നു. എന്നാൽ, മൂന്നും നാലും ശ്രമങ്ങളിൽ പിന്നോട്ടായപ്പോൾ എതിരാളികൾ എട്ടു മീറ്റർ കടന്ന് മുന്നേറി. എന്നാൽ, അവസാന രണ്ടു ശ്രമങ്ങൾ ഫൗളായത് ശ്രീശങ്കറിന് തിരിച്ചടിയായി. എങ്കിലും രാജ്യാന്തര മത്സരത്തിലെ മികച്ച പരിചയവുമായാണ് പാലക്കാെട്ട മുൻ രാജ്യാന്തര അത്ലറ്റുകളായ എസ്. മുരളി-ബിജിമോൾ ദമ്പതികളുടെ മകെൻറ മടക്കം. ചൈനയുടെ വാൻ ജിനാൻ സ്വർണം (8.24 മീ) നേടി.
അനു ഫൈനലിൽ
വനിതകളുടെ 400 മീറ്റർ ഹർഡ്ൽസിൽ അനു രാഘവൻ ഫൈനലിൽ കടന്നു. ഹീറ്റ്സിൽ 56.77 സെക്കൻഡിലാണ് ഏഷ്യൻ ചാമ്പ്യൻഷിപ് മെഡൽ ജേതാവായ അനു ഒാടിയെത്തിയത്. ജൗന മർമുവും ഫൈനലിൽ ഇടം നേടി. ഇന്നാണ് മെഡൽ പോരാട്ടം.
സുവർണം േതജീന്ദർ
ശനിയാഴ്ച ഷോട്ട്പുട്ടിൽ ഗെയിംസ് റെക്കോഡ് പ്രകടനവുമായാണ് േതജീന്ദർ പാൽ സിങ് അത്ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം സമ്മാനിച്ചത്. അഞ്ചാം ശ്രമത്തിൽ പായിച്ച 20.75 മീറ്റർ ദൂരമായിരുന്നു മെഡലിന് തങ്കത്തിളക്കമേകിയത്. ഭുവനേശ്വർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ തേജീന്ദർ ദേശീയ റെക്കോഡ് ദൂരവുമായാണ് ജകാർത്തയിൽനിന്ന് സ്വർണം നേടിയത്.
കുതിരയോട്ടത്തിൽ ഇരട്ട വെള്ളി
അപരിചിതമായ അശ്വാഭ്യാസത്തിലും മെഡൽനേട്ടത്തോടെ ഇന്ത്യൻ കുതിരയോട്ടക്കാർ. 1982ൽ ഏഷ്യൻ ഗെയിംസിെൻറ ഭാഗമായശേഷം ആദ്യമായാണ് അശ്വാഭ്യാസത്തിൽ മെഡൽ പിറക്കുന്നത്. വ്യക്തിഗത വിഭാഗത്തിൽ ഫുവാദ് മിർസ വെള്ളി നേടി. തൊട്ടുപിന്നാലെ ടീം ഇനത്തിലും ഇന്ത്യ വെള്ളി നേടി. രാകേഷ് കുമാർ, ആഷിഷ് മാലിക്, ജിതേന്ദർ സിങ്, ഫുവാദ് മിർസ എന്നിവരാണ് ടീമിൽ അണിനിരന്നത്.
ഹോക്കിയിൽ സെമി
പുരുഷ ഹോക്കിയിൽ തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ പൂൾ ‘എ’ ചാമ്പ്യന്മാരായി സെമിയിൽ കടന്നു. ഞായറാഴ്ച ദക്ഷിണ കൊറിയക്കെതിരെ 5-3നായിരുന്നു ജയം. നിലവിലെ ജേതാക്കളായ ഇന്ത്യക്ക് ശ്രീലങ്കയാണ് അടുത്ത എതിരാളി. സെമികൂടി കടന്നാൽ മെഡൽ ഉറപ്പിക്കാം.
മെഡൽ ഉറപ്പാക്കി
അെമ്പയ്ത്തുകാർ
പുരുഷ-വനിത വിഭാഗം കോമ്പൗണ്ടിൽ ടീം ഇനത്തിൽ ഇന്ത്യ ഫൈനലിൽ കടന്നു. ഇതോടെ രണ്ടിലും ചുരുങ്ങിയത് വെള്ളി ഉറപ്പായി. രണ്ടു ടീമുകളും ചൈനീസ് തായ്പേയിയെയാണ് തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.