ഗോവിന്ദൻ ലക്ഷ്മണന് വെങ്കലമെന്ന്, പിന്നാലെ അയോഗ്യതാ പ്രഖ്യാപനം
text_fieldsജകാർത്ത: ഇന്തോനേഷ്യയിലെ ജകാർത്തയിൽ അക്കൗണ്ടിൽ രണ്ട് വെള്ളിമെഡൽ കുറിക്കപ്പെട്ടതിെൻറ സന്തോഷത്തിനിടയിലും ഇന്ത്യക്ക് നിരാശ. 10000 മീറ്ററിൽ വെങ്കലം പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ അത്ലറ്റിക്സ് താരം ഗോവിന്ദൻ ലക്ഷ്മണനെ അയോഗ്യനാക്കിയ വാർത്തയാണ് ഇന്ത്യയെ നിരാശയിലാഴ്ത്തിയത്.
10000 മീറ്റർ അത്ലറ്റിക്സിൽ 29:44.91 മിനുട്ടിൽ ഒാടിയെത്തിയ ഗോവിന്ദൻ ലക്ഷ്മണെൻറ പേരിൽ വെങ്കലമെഡൽ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ചരിത്ര വിജയത്തിെൻറ സന്തോഷത്തിന് അധികം ആയുസ്സില്ലായിരുന്നു. ഏറെ വൈകാതെ ഇന്ത്യൻ കായികാസ്വാദകരെ ഞെട്ടിച്ചുകൊണ്ട് മത്സര ഫലത്തിൽ മാറ്റം വന്നതായി അറിയിപ്പുവന്നു. ട്രാക്ക് നിയമം ലംഘിച്ചതിനാൽ ഗോവിന്ദൻ ലക്ഷ്മണനെ അയോഗ്യനാക്കിയെന്നായിരുന്നു അറിയിപ്പ്.
മത്സര ഫലം പ്രഖ്യാപിച്ചതിനു ശേഷം റീപ്ലേ വിശദമായി പരിശോധിച്ചതിൽ ഒരു വേള ഗോവിന്ദൻ ലക്ഷ്മണൻ ട്രാക്കിനു പുറത്തേക്ക് കടന്നതായി കണ്ടെത്തുകയായിരുന്നു. അയോഗ്യനാക്കിയതിനെതിരെ അത്ലറ്റിക്സ് ഫെഡറേഷൻ ഒാഫ് ഇന്ത്യ സമർപ്പിച്ച അപ്പീൽ തള്ളുകയായിരുന്നു. 10000 മീറ്ററിലെ ചരിത്ര നേട്ടമാണ് ഇതിലൂടെ ഇന്ത്യക്ക് നഷ്ടമായത്.
AFI's appeal rejected, we lost one medal- G Lakshmanan-10000m- Bronze, he is disqualified. Hard Luck Lakshman, but you are already a Champion.#AsianGames2018@CNNnews18 @PTI_News @g_rajaraman @kapil857 @IExpressSports @Xpress_Sports
— Athletics Federation of India (@afiindia) August 26, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.