ഗെയിംസ് അരികെ; ജകാർത്ത ഒരുങ്ങി
text_fieldsജകാർത്ത: തീവ്രവാദ ഭീഷണിയുടെയും തെരുവ് സംഘട്ടനങ്ങളുടെയും ആശങ്കകളിൽനിന്ന് മാറി ഇന്തോനേഷ്യ ആറു ദിനങ്ങൾക്കകം തിരശ്ശീല ഉയരുന്ന ഏഷ്യൻ ഗെയിംസിനായി ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സ് കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യൻ ഗെയിംസിന് മാറ്റുരക്കാനെത്തുന്ന വൻകരയിലെ 45 രാജ്യങ്ങളിലെ 11,000 അത്ലറ്റുകളെയും 5000 ഒഫീഷ്യലുകളെയും വരവേൽക്കാൻ ജകാർത്തയിലും പലേംബാങ്ങിലും ഒരുക്കം പൂർത്തിയായി.
അടുത്ത ശനിയാഴ്ച ജകാർത്തയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിെൻറ 70 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. ഗെയിംസ് നഗരത്തിലെ രൂക്ഷമായ ഗതാഗതത്തിരക്കുകൾ നിയന്ത്രിക്കാനായി നടപ്പിൽവരുത്തിയ ഒറ്റ-ഇരട്ട നമ്പർ സമ്പ്രദായം ഫലംകണ്ടുവരുന്നുണ്ട്. ഇരു നഗരങ്ങളിലുമായി 40,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി ക്രിമിനലുകളെയും മറ്റും നേരത്തേ അഴിക്കുള്ളിലാക്കിയിരുന്നു.
ഇന്ത്യയിൽ നിന്ന് 804 പേർ
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള കായികതാരങ്ങളും ഒഫീഷ്യലുകളുമടങ്ങുന്ന 804 അംഗ ജംബോ സംഘത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചു. 572 അത്ലറ്റുകൾ ഉൾെപ്പടെ 755 പേരുടെ ചെലവുകൾ സർക്കാർ വഹിക്കും.
49 ഒഫീഷ്യലുകളുടെ ചെലവുകൾ അതത് ഫെഡറേഷനുകളോട് വഹിക്കാൻ നിർദേശിച്ചു. കായികതാരങ്ങൾക്കു പുറമെ, 183 ഒഫിഷ്യലുകൾ, 119 പരിശീലകർ, 21 ഡോക്ടർമാരും ഫിസിയോതെറപ്പിസ്റ്റുകളും, 43 അധിക ഒഫീഷ്യലുകൾ എന്നിവർ അടങ്ങുന്നതാണ് ഇന്ത്യൻ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.