ജകാർത്തയിലെ തോൽവി സുശീലിെൻറ ഗോദയിറക്കമോ?
text_fieldsന്യൂഡൽഹി: ഒളിമ്പിക്സിൽ രണ്ടുവട്ടം മെഡലണിഞ്ഞ് ഇന്ത്യയുടെ സൂപ്പർ ഗുസ്തിക്കാരനായി സുശീൽകുമാറിെൻറ കരിയറിെൻറ കൊടിയിറക്കമാവുമോ ജകാർത്ത? ഏഷ്യൻ ഗെയിംസ് ഗുസ്തിയുടെ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായ സുശീലിനെതിരെ ഗോദവിടാൻ സമയമായെന്ന വിമർശനം സജീവമായി. സെലക്ഷൻ ട്രെയ്നിങ്ങിൽ പെങ്കടുക്കാതെ താരത്തെ ഏഷ്യൻ ഗെയിംസ് ടീമിൽ ഉൾപ്പെടുത്തിയ ദേശീയ ഗുസ്തി ഫെഡറേഷൻ ഒാഫ് ഇന്ത്യക്കെതിരെയും (ഡബ്ലൂ.എഫ്.െഎ) ചോദ്യങ്ങൾ ഉയരുകയാണ്.
സുശീൽ കുമാർ ഉൾപ്പെടെ മൂന്ന് സീനിയർ താരങ്ങൾക്കായിരുന്നു റെസ്ലിങ് ഫെഡറേഷൻ നേരിട്ട് യോഗ്യത നൽകിയിരുന്നത്. മുൻനിര ഗുസ്തിക്കാരായ ഇവർക്ക് യോഗ്യത മത്സരം നിർണയിക്കുന്നത് താരങ്ങളെ മാനസികമായി തകർക്കുമെന്നായിരുന്നു ഫെഡറേഷെൻറ വിശദീകരണം. എന്നാൽ, ആദ്യ റൗണ്ടിൽതന്നെ സുശീൽ കുമാർ തോറ്റ് പുറത്തായതോടെ വൻ വിമർശനമാണ് താരത്തിനും ഫെഡറേഷനുമെതിരെ ഉയരുന്നത്.
2008 ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കലവും, 2012ലണ്ടനിൽ വെള്ളിയും കഴിഞ്ഞ ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടിയ ഡൽഹിക്കാരനു മുന്നിൽ ഇതോടെ വഴികൾ അടയുകയാണ്. കായിക വിഭാഗം നൽകുന്ന പ്രതിഫല സ്കീമിലെ ഉന്നത തട്ടിൽ പെടുന്ന (ടാർജറ്റ് ഒളിമ്പിക് പോഡിയം) സുശീൽ കുമാറിനെ ഇതോടെ ഇതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമുണ്ട്. കരിയറിലെ ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണമെന്ന സ്വപ്നവുമായി ജകാർത്തയിലെത്തിയ താരം ആദ്യ റൗണ്ടിൽ പുറത്തായതിനു പിന്നാലെ താൻ വിരമിക്കുന്നില്ലെന്ന് സുശീൽ വ്യക്തമാക്കിയിരുന്നു. 2020ലെ ടോക്യോ ഒളിമ്പിക്സാണ് ലക്ഷ്യമെന്നും ഞായറാഴ്ച താരം പറഞ്ഞു. 74 കിലോ വിഭാഗത്തിൽ ബഹ്റൈനിെൻറ ആദം ബാത്രോവിനെതിരെയായിരുന്നു താരത്തിെൻറ തോൽവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.