Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏഷ്യൻ ജൂനിയർ...

ഏഷ്യൻ ജൂനിയർ അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പ്​: ജിസ്​നക്ക്​ സ്വർണം

text_fields
bookmark_border
ഏഷ്യൻ ജൂനിയർ അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പ്​: ജിസ്​നക്ക്​ സ്വർണം
cancel
camera_alt?????? ??????

ഗിഫു(ജപ്പാൻ): ഏഷ്യൻ ജൂനിയർ അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ മലയാളി താരം ജിസ്​ന മാത്യൂവിന്​ സ്വർണം.  53. 26 സെക്കൻഡിൽ ഫിനിഷ്​ ചെയ്​താണ്​ നിലവിലെ ജേതാവായ ജിസ്​ന സ്വർണം നേടിയത്​. ജിസ്​നക്ക്​ പുറമെ വെള്ളിയാഴ്​ച്ച അഞ്ച്​ താരങ്ങൾ ​വെങ്കലവും സ്വന്തമാക്കിയതോടെ, ഇന്ത്യൻ മെഡൽ നേട്ടം രണ്ടു സ്വർണവും ​ഒരു വെള്ളിയും ഏഴ്​ വെങ്കലവുമായി. 

കനത്ത പോരാട്ടം നടന്ന 400 മീറ്ററിൽ ശ്രീലങ്കയുടെ കുമാരസിങ്ങയെയും(54.03-വെള്ളി), ചൈനീസ്​ തായ്​പെയ്​ താരം യി ഹസങ്​ യങ്ങിനെയും(54.74-വെങ്കലം) പിന്തള്ളിയാണ് ജിസ്​ന ​സ്വർണം നേടുന്നത്​. നേരത്തെ, സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇൗ ഇനത്തിൽ ​വെങ്കലവും 4x400ൽ സ്വണവും കോഴിക്കോടു കാരി നേടിയിരുന്നു. 

 ദേശീയ ജൂനിയർ മീറ്റിലെ ലോങ്​ ജെംപ്​​ റെക്കോഡ്​ താരം എം ശ്രീശങ്കറിന്​ വെങ്കലം കൊണ്ടു തൃപ്​തി​പ്പെ​േടണ്ടിവന്നു. 7.47 മീറ്റർ ചാടിയാണ്​ താരം വെങ്കലം നേടിയത്​. ഇൗ ഇനത്തിൽ ജപ്പാ​​​െൻറ യൂഗോ സാക്കി(7.61) സ്വർണവും ചെനീസ്​ തായ്​പേയ്​  താരം യുൻ താങ്​ ലിൻ(7.46) വെള്ളിയും നേടി. 

പുരുഷന്മാരുടെ ആറ്​ കിലേ ഗ്രാം ഷോട്ട്​ പുട്ടിൽ അജയ്​ ഭലോത്യയും ഹൈജെംപിൽ അഭിനയ്​ സുധാകര റെഡ്​ഡിയും വെങ്കലം നേടി. പുരുഷ 10000 മീറ്ററിൽ കാർത്തിക്​ കുമാറും വനിത 1500 മീറ്ററിൽ ദുർഗ പ്രമോദും മറ്റു രണ്ടു വെങ്കല മെഡൽ ജേതാക്കൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsjisna mathewmalayalam newssports newsasian junior athletics championships 2018
News Summary - asian junior athletics championships 2018- Sports news
Next Story