പി.യു ചിത്രക്ക് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനാവില്ല
text_fieldsന്യൂഡൽഹി: പി.യു ചിത്രക്ക് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനാവില്ല. പെങ്കടുപ്പിക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ നിലപാടാണ് ചിത്രക്ക് തിരിച്ചടിയായത്. ഇക്കാര്യം കേരള ഹൈകോടതിയെ അറിയിക്കുമെന്ന് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ അറിയിച്ചു. തങ്ങളുടെ വാദം കേൾക്കാതെയാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചതെന്നാണ് ഫെഡറേഷൻ നിലപാട്. അത്ലറ്റിക് ഫെഡറേഷൻ തീരുമാനത്തിൽ ദു:ഖമുണ്ടെന്ന് പി.യു ചിത്ര പ്രതികരിച്ചു.
ബോധപൂർവമാണ് ചിത്രയെ ഒഴിവാക്കിയതെന്ന് കായികവകുപ്പ് മന്ത്രി എ.സി മൊയ്തീൻ പ്രതികരിച്ചു. ചിത്രക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്യുമെന്നും കായികമന്ത്രി അറിയിച്ചു.
ആഗ്സ്റ്റ് നാലിനാണ് ലണ്ടനിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കമാവുന്നത്. ഇതിൽ പെങ്കടുക്കുന്നതിനുള്ള ഇന്ത്യൻ ടീം നേരത്തെ യാത്ര തിരിച്ചിരുന്നു. ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയതിയും അവസാനിച്ചിരുന്നു. എന്നാൽ ചിത്രയെ ചാമ്പ്യൻഷിപ്പിൽ പെങ്കടുപ്പിക്കണമെന്ന ഇടക്കാല ഹൈകോടതി വിധിയാണ് താരത്തിന് വീണ്ടും പ്രതീക്ഷ നൽകിയത്. അത്ലറ്റിക് ഫെഡറേഷെൻറ ശക്തമായ ഇടപെടലിലൂടെ മാത്രമേ ചിത്രക്ക് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാൻ അവസരം ലഭിക്കുമായിരുന്നുള്ളു. എന്നാൽ അതിന് വേണ്ടി ഒരു ശ്രമവും നടത്താനാവില്ലെന്ന നിലപാടിലാണ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.