സ്വപ്നത്തകർച്ചയിൽ ചിത്ര
text_fieldsപാലക്കാട്: ഭുവനേശ്വറിൽ കലിംഗ സ്റ്റേഡിയത്തിലെ അവസാന ലാപ്പിൽ പിന്നിൽനിന്ന് ഓടിക്കയറാൻ ചിത്രയെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നാണ് ലണ്ടനിൽ നടക്കുന്ന ലോകമീറ്റ്. ലോകതാരം ഉസൈൻ ബോൾട്ട് അടക്കമുള്ള വമ്പൻ താരങ്ങൾ സ്പൈക്കണിയുന്ന ലണ്ടനിലെ സിന്തറ്റിക് ട്രാക്കിൽ തനിക്കുമൊരു ഇടമുണ്ടെന്ന സന്തോഷമായിരുന്നു സ്വർണപീഠത്തിൽ നിൽക്കുമ്പോൾ. എന്നാൽ, സ്വപ്നങ്ങളെല്ലാം ജലരേഖയായി അവസാനിക്കുമോ എന്ന ആശങ്കയിലാണ് ചിത്രയിപ്പോൾ. ഊട്ടിയിലെ മരം കോച്ചും തണുപ്പിലും ഉള്ളിൽ ആധി മാത്രമാണ്.
‘‘മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും എം.പിയും ഇടപെട്ടതിൽ പ്രതീക്ഷയുണ്ട്. എെൻറ ആദ്യ അന്താരാഷ്ട്ര സ്വർണനേട്ടമായിരുന്നു ഭുവനേശ്വറിലേത്. പരിമിതികളുടെ നടുവിൽനിന്നാണ് ഞാൻ സ്വർണം നേടിയത്. ഇനിയും സമയം മെച്ചപ്പെടുത്താൻ സാധിക്കും. അതിനുള്ള കഠിനപരിശ്രമത്തിലാണ്. ലണ്ടനിലെ അനുഭവം മുതൽകൂട്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാനും ശ്രമിക്കുമായിരുന്നു’’ -ഊട്ടി കൂനൂരിലെ ആർമി പരിശീലന മൈതാനത്ത്നിന്ന് ചിത്ര ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.