ഇന്ത്യൻ സൗരഭം
text_fieldsന്യൂഡൽഹി: ലോകകപ്പ് ഷൂട്ടിങ്ങിൽ രണ്ടാം ദിനം സ്വർണവും ഒളിമ്പിക്സ് ടിക്കറ്റും വെടി വെച്ചിട്ട് ഇന്ത്യ. 10 മീറ്റർ എയർ പിസ്റ്റളിൽ 16കാരനായ സൗരഭ് ചൗധരിയാണ് റെക്കോഡ് പ്ര കടനത്തോടെ സ്വർണവും 2020 ഒളിമ്പിക്സ് യോഗ്യതയും നേടിയത്. ഏഷ്യൻ ഗെയിംസിലും യൂത്ത് ഒ ളിമ്പിക്സിലും സ്വർണമണിഞ്ഞ് വിസ്മയം സൃഷ്ടിച്ച കൗമാരക്കാരൻ ഡൽഹിയിലെ റേഞ്ചിലു ം അതാവർത്തിച്ചു.
ആദ്യ റൗണ്ടിൽ സെഞ്ച്വറി കടന്ന ഏകതാരമായാണ് ഫൈനൽ റൗണ്ടിലെത്തിയത്. അവിടെ ഉന്നമെല്ലാം ബുൾസ് െഎയിൽ പതിച്ചു. വെല്ലുവിളിയില്ലാതെ കുതിച്ച താരം ഒരിക്കൽ േപാലും പിന്നോട്ട് പോയില്ല. ഒടുവിൽ രണ്ടാം സ്ഥാനക്കാരനെക്കാൾ 5.7 പോയൻറ് ലീഡിൽ സൗരഭ് സ്വർണമണിഞ്ഞു. 245 പോയൻറ് നേടിയ താരം ലോക െറക്കോഡും സ്വന്തം പേരിലാക്കി.
‘മത്സരത്തിൽ ഉടനീളം മികച്ച ലീഡ് ഉണ്ടെന്ന് അറിയാമായിരുന്നു. പക്ഷേ, അതിനെ കുറിച്ച് ആലോചിച്ചില്ല. ഒാരോ തവണയും ഷോട്ടുകൾ കൃത്യമാക്കാനാണ് ശ്രമിച്ചത്. അത് വിജയിച്ചു’ -ലോകെറക്കോഡ് പ്രകടനത്തെ കുറിച്ച് സൗരഭ് പറഞ്ഞു. അടുത്ത ലക്ഷ്യം ഒളിമ്പിക്സ് സ്വർണമാണെന്നും താരം പറഞ്ഞു.
യൂത്ത് ഒളിമ്പിക്സിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ മറ്റൊരു കൗമാരതാരം മനു ഭാകർ 25 മീറ്റർ പിസ്റ്റളിൽ അഞ്ചാമതായി. യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫൈനലിൽ മികവിലേക്കുയരാനായില്ല. രാഹി സർനോബട് റാപിഡ് ഫയറിലും സഞ്ജീവ് രജപുത്, പരുൾ കുമാർ 50 മീ ത്രീ പൊസിഷൻ റൈഫിളിലും പുറത്തായി. കഴിഞ്ഞ ദിവസം അപൂർവി ചന്ദേലയിലൂടെ ഇന്ത്യ ആദ്യ സ്വർണം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.