ജോലിയില്ല; ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾ സെക്രേട്ടറിയറ്റ് മാർച്ച് നടത്തി
text_fieldsതിരുവനന്തപുരം: വാഗ്ദാനം ചെയ്ത ജോലി നൽകാത്തതിൽ പ്രതിഷേധിച്ച് 2015ലെ ദേശീയ ഗെയിംസ് മ െഡൽ ജേതാക്കൾ സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്തി. വെള്ളിയാഴ്ച രാവിലെ പ്രസ് ക്ലബ ് പരിസരത്തുനിന്നാരംഭിച്ച മാർച്ചിൽ അമ്പതോളം കായികതാരങ്ങൾ അണിനിരന്നു. വ്യക്തിഗ ത വിഭാഗത്തില്‍ മെഡലുകളും ടീം ഇനത്തില്‍ സ്വര്‍ണവും നേടിയ 68 കായികതാരങ്ങള്‍ക്ക് കഴിഞ്ഞവർഷം സർക്കാർ ജോലി നൽകിയെങ്കിലും ടീം ഇനത്തിൽ വെള്ളി, വെങ്കല മെഡൽ ജേതാക്കൾക്ക് നാലുവർഷം കഴിഞ്ഞിട്ടും ജോലിയില്ല.
പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും കായികമന്ത്രിയും നിയമസഭയിലും പുറത്തും നിരന്തരം പ്രഖ്യാപനം നടത്തുന്നതല്ലാതെ നടപടിയില്ലെന്ന് കായികതാരങ്ങൾ ആരോപിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകൾ പി.എസ്.സി വഴി നികത്തുന്നതല്ലാതെ തങ്ങളെ പരിഗണിക്കുന്നില്ല. സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നില്ല. 248 പേരുടെ റാങ്ക് ലിസ്റ്റിൽ ഭൂരിഭാഗവും ജോലിയുള്ളവരാണ്. മന്ത്രി ഇ.പി. ജയരാജനെ നേരിൽകണ്ട് മെഡലുകൾ തിരികെ നൽകാൻ ശ്രമിച്ചെങ്കിലും മന്ത്രി ഓഫിസിൽ ഇല്ലാത്തതിനാൽ മെഡലുകളുമായി താരങ്ങൾ മടങ്ങി. ചൊവ്വാഴ്ച വീണ്ടും മന്ത്രിയെ കാണാൻ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.