കോടതി കൈവിട്ട കാസ്റ്റർ സെമന്യക്ക് ദോഹ ഡയമണ്ട് ലീഗിൽ മീറ്റ് റെക്കോഡോടെ സ്വർണം
text_fieldsദോഹ: രാജ്യാന്തര കായിക കോടതിയിലെ തിരിച്ചടിക്കു പിന്നാലെ കളത്തിലിറങ്ങി സ്വർണം കൊയ്ത് ദക്ഷിണാഫ്രിക്കൻ ഒളിമ്പിക്സ് ചാമ്പ്യൻ കാസ്റ്റർ സെമന്യ. വനിത അത്ലറ്റുകൾ ടെസ്റ്റോസ്റ്റിേറാൺ ഹോർമോണിെൻറ അളവ് നിയന്ത്രിച്ചുനിർത്തണമെന്ന രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷെൻറ ഉത്തരവിനെ ചോദ്യം ചെയ്ത് സെമന്യ സമർപ്പിച്ച ഹരജി അന്താരാഷ്ട്ര കായിക കോടതി തള്ളിയതിനു പിന്നാലെയാണ് ട്രാക്കിൽ ദക്ഷിണാഫ്രിക്കൻ താരത്തിെൻറ മറുപടി. നേരേത്ത തീരുമാനിച്ചപോലെ ദോഹ ഡയമണ്ട് ലീഗ് മീറ്റിൽ മത്സരിക്കാനെത്തിയ സെമന്യ 800 മീറ്ററിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. പ്രമാദമായ വിധി വന്ന് 48 മണിക്കൂറിനുള്ളിലായിരുന്നു സെമന്യയുടെ മെഡൽ നേട്ടം. ഒരു മിനിറ്റ് 54.98 സെക്കൻഡിൽ മീറ്റ് റെക്കോഡ് കുറിച്ച് സെമന്യ ഫിനിഷ് ചെയ്തു. ബുറുണ്ടിയുടെ ഫ്രാൻസിൻ നിയോൻസാബയാണ് രണ്ടാമത് (1:58.83 സെ).
സെമന്യയുടെ അപ്പീൽ കോടതി തള്ളിയതോടെ െഎ.എ.എ.എഫിെൻറ പുതിയ നിയമം മേയ് എട്ടിന് പ്രാബല്യത്തിൽവരും. ഇതോടെ, ഹോർമോൺ അളവ് നിയന്ത്രിക്കാതെ സെമന്യക്ക് ട്രാക്കിലിറങ്ങാനാവില്ല. ഒരുപക്ഷേ, ഇരട്ട ഒളിമ്പിക്സ് സ്വർണമെൽ ജേതാവായ സെമന്യയുടെ അവസാന മത്സരംകൂടിയാവും ദോഹയിൽ അവസാനിച്ചത്. 2012, 2016 ഒളിമ്പിക്സുകളിൽ സ്വർണം നേടിയ സെമന്യ, 2009, 2011, 2017 ലോകചാമ്പ്യൻഷിപ്പുകളിലും നേട്ടം ആവർത്തിച്ചു.
ചികിത്സ തേടില്ല
ഹോർമോൺ അളവ് കുറക്കാനുള്ള ചികിത്സ തേടില്ലെന്ന് കാസ്റ്റർ സെമന്യ. ദോഹയിലെ പ്രകടനത്തിനു ശേഷമാണ് താരം നിലപാട് വ്യക്തമാക്കിയത്.
‘‘പ്രവൃത്തികൾ വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കും. നിങ്ങളൊരു ജേതാവെങ്കിൽ, എപ്പോഴും ജേതാവായിരിക്കും. ഇത് ദൈവത്തിൽ നിന്നുള്ളതാണ്. ദൈവം തീരുമാനിച്ച ജീവിതം ദൈവത്തിനേ അവസാനിപ്പിക്കാനാവൂ. ദൈവം തീരുമാനിച്ച കരിയറും ദൈവത്തിനേ അവസാനിപ്പിക്കാനാവൂ. ഒരു മനുഷ്യനും എെൻറ ഒാട്ടം നിർത്താനാവില്ല’’ -സെമന്യ തുറന്നടിച്ചു.
വിരമിക്കാനുള്ള സാധ്യതകൾ താരം തള്ളി. ‘‘ഇൗ 28ൽ ചെറുപ്പമാണ്. ഇനിയുമൊരു 10 വർഷം അത്ലറ്റിക്സിലുണ്ടാവും. ഫെഡറേഷൻ നിർദേശിക്കുംപോലെ ചികിത്സ തേടാനൊരുങ്ങുന്നില്ല. നിയമ പോരാട്ടം തുടരും’’ -സെമന്യ വ്യക്തമാക്കി.
കോടതിവിധിക്കെതിരെ 30 ദിവസത്തിനുള്ളിൽ സ്വിറ്റ്സർലൻഡിലെ കായിക തർക്കപരിഹാര കോടതിയിൽ സെമന്യക്ക് അപ്പീൽ നൽകാനാവും.
വില്ലൻ ടെസ്റ്റോസ്റ്റിറോൺ
സാധാരണ സ്ത്രീകളിൽ കാണുന്നതിനെക്കാൾ കൂടുതൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ സെമന്യയുടെ ശരീരത്തിലുണ്ടെന്നാണ് കണ്ടെത്തൽ. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിെൻറ അളവ് കൂടുന്നത് സെമന്യക്ക് മറ്റ് വനിത അത്ലറ്റുകളെക്കാൾ കായികക്ഷമത നൽകുന്നുവെന്നും ഇത് വിവേചനമാണെന്നുമാണ് െഎ.എ.എ.എഫിെൻറ പരാതി. ഇത് നിശ്ചിത പരിധിവരെ നിയന്ത്രിക്കണമെന്നാണ് ഫെഡറേഷെൻറ പുതിയ ചട്ടം. എന്നാൽ, ഇത് ചോദ്യം ചെയ്ത് സെമന്യ കായിക കോടതിയെ സമീപിച്ചു. മൂന്നംഗ കോടതിയിൽ രണ്ടുപേർ ഫെഡറേഷനെ അനുകൂലിച്ചതോടെ സെമന്യയുടെ പരാതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.