ചതുരംഗക്കളം സജീവമാണ്
text_fieldsചെന്നൈ: കോവിഡ് 19 ലോകത്തെ കായിക രംഗത്തെയാകെ നിശ്ചലമാക്കിയെങ്കിലും കുലുക്കമില്ലാത െ ചതുരംഗക്കളം. താരങ്ങളെല്ലാം വീട്ടിലായതോടെ ചെസ് പോരാട്ടം ഓൺലൈനിൽ സജീവമായിരി ക്കുകയാണ്. മാഗ്നസ് കാൾസൻ ഇൻവിറ്റേഷൻ മത്സരവും, മറ്റ് ചാരിറ്റി മത്സരങ്ങളും ഓൺലൈനിൽ പുരോഗമിക്കുന്നതിനിടെ ആരാധകർക്ക് ഇരട്ടിമധുരമായി ലോക ചെസ് ഫെഡറേഷൻ (ഫിഡെ) ഓൺലൈൻ നാഷൻസ് കപ്പ് പ്രഖ്യാപിച്ചു.
ചെസ് ഡോട്ട് കോമുമായി കൈകോർത്താണ് ഫിഡെ മേയ് അഞ്ച് മുതൽ 10 വരെ ഓൺലൈൻ നാഷൻസ് കപ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യ, റഷ്യ, ചൈന, യൂറോപ്പ്, യു.എസ്.എ ടീമുകളും ‘റെസ്റ്റ് ഓഫ് ദ വേൾഡ്’ ടീമുമാണ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്.
ഇന്ത്യൻ സംഘത്തെ മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് നയിക്കും. ഗാരി കാസ്പറോവ്, വ്ലാദിമിർ ക്രാംനിക് എന്നീ ഇതിഹാസതാരങ്ങളും, കാൾസനെ അട്ടിമറിച്ച 16കാരൻ ഇറാെൻറ അലിറിസ ഫിറോസ്ഷാ ഉൾപ്പെടെയുള്ളവർ ടൂർണമെൻറിൽ പങ്കെടുക്കും. ഒരോ ടീമിലും ഒരു വനിത താരവുമുണ്ടാവും. ലൈനപ്പ് ഉടൻ പ്രഖ്യാപിക്കുമെന്ന് ഫിഡെ അറിയിച്ചു. 18,000 ഡോളറാണ് (ഏകദേശം1.3 കോടി രൂപ) സമ്മാനത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.