ദീപ മാലിക് വിരമിക്കൽ പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: അംഗപരിമിതരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സ് ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയായ ദീപ മാലിക് വിരമിക്കൽ പ്രഖ്യാപിച്ചു. കായികതാരത്തിൽനിന്നും കായിക ഭരണപദവിയിലേക്കുള്ള ചുവടുമാറ്റത്തിെൻറ ഭാഗമാണ് 2016 റിയോ പാരാലിമ്പിക്സിൽ ഷോട്ട്പുട്ടിൽ വെള്ളി നേടി ചരിത്രം കുറിച്ച 49കാരിയുടെ തീരുമാനം.
പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ പ്രസിഡൻറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായാണ് സജീവ സ്പോർട്സിൽനിന്നുള്ള വിരമിക്കൽ പ്രഖ്യാനം. വിരമിക്കൽ തീരുമാനം നേരത്തേ എടുത്തിരുെന്നന്നും പൊതുപ്രഖ്യാനം ഇപ്പോൾ മാത്രമാണുണ്ടായതെന്നും ദീപാ മാലിക് വിശദീകരിച്ചു. ഈ വർഷം ആദ്യത്തിലാണ് ഇവർ പാരാലിമ്പിക് കമ്മിറ്റി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. അതിനും മുേമ്പ സജീവ സ്പോർട്സ് വിട്ടിരുന്നു. നാഷനൽ സ്പോർട്സ് കോഡ് പ്രകാരം സ്പോർട്സിൽ സജീവമായുള്ളവർക്ക് ഭാരവാഹി സ്ഥാനത്തിരിക്കാൻ കഴിയില്ല എന്നതിനാൽ നേരത്തേ വിരമിച്ചതായി ദീപ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ ദീപാ മാലികിനെ പി.സി.ഐ പ്രസിഡൻറായി തെരഞ്ഞെടുത്തെങ്കിലും സ്ഥാനമേറ്റെടുത്തിട്ടില്ല. ഇതുസംബന്ധിച്ച കേസ് കോടതിയിലാണ്.
ഏഷ്യൻ പാരാ ഗെയിംസിൽ ജാവലിൻ ത്രോയിൽ രണ്ടു വെങ്കലവും, ഒരു വെള്ളിയും, ഡിസ്കസിൽ ഒരു വെങ്കലവും നേടിയിട്ടുണ്ട്. 23 രാജ്യാന്തര മെഡലും 58 ദേശീയ മെഡലും അണിഞ്ഞു. കായിക രംഗത്തെ മികവിന് രാജ്യം 2012ൽ അർജുന അവാർഡും, 2017ൽ പത്മശ്രീ പുരസ്കാരവും കഴിഞ്ഞ വർഷം രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.