പരിക്ക്: ദിപ കർമാകർ കോമൺവെൽത്ത് ഗെയിംസിനില്ല
text_fieldsന്യൂഡൽഹി: റിയോ ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ നാലാം സ്ഥാനത്തെത്തിയ ദിപ കർമാകർ കോമൺവെൽത്ത് ഗെയിംസിനില്ല. കാൽമുട്ടിലെ പരിക്കിനെ തുടർന്ന് പിൻവാങ്ങുന്നതായി കോച്ച് ബിശേശ്വർ നന്ദി അറിയിച്ചു.
ഏപ്രിൽ നാലു മുതൽ 15 വരെ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന് ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റാണ് വേദി. അതേസമയം, ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ടുവരെ ജകാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ദിപ പെങ്കടുക്കുമെന്ന് കോച്ച് പറഞ്ഞു.
റിയോ ഒളിമ്പിക്സിനു പിന്നാലെയാണ് പരിശീലനത്തിനിടെ പരിക്കേറ്റത്. 2017 ഏപ്രിലിൽ കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ താരം ഒരുവർഷം വരെ വിശ്രമത്തിലാണ്. 2-014 കോമൺവെൽത്ത് ഗെയിംസിലും 2015 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ദിപ വെങ്കലമെഡൽ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.