ദോഹയിൽ ഏഷ്യൻ കൊടിയേറ്റം
text_fieldsദോഹ: ഏഷ്യൻ വൻകരയിലെ കായിക കരുത്തിെൻറ പോരാട്ടത്തിന് ഇന്ന് കൊടിയേറ്റം. ദോഹയി ലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീൽഡിലുമായി വൻകരയിലെ 41 രാജ്യങ്ങള ിൽനിന്നുളള ആയിരത്തിലേറെ അത്ലറ്റുകൾ മത്സരത്തിനിറങ്ങും. 40ഒാളം കായിക ഇനങ്ങളിൽ ഞായറാഴ്ച മുതൽ നാലു ദിവസമാണ് അങ്കം. നിലവിലെ ചാമ്പ്യന്മാരെന്ന പകിട്ടുമായി ഇന്ത്യ യും കൈവിട്ട ആധിപത്യം തിരിച്ചുപിടിക്കാൻ ചൈനയും ആതിഥേയരെന്ന മേൽക്കൈക്കായി ഖത്തറും കളത്തിലിറങ്ങുേമ്പാൾ കാത്തിരിക്കുന്നത് ഉജ്ജ്വല പോരാട്ടനാളുകൾ.
പരിക്കിൽ വലഞ്ഞ് ഇന്ത്യ
രണ്ടുവർഷം മുമ്പ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെ സുവർണ ഒാർമകളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. 2017ൽ തൊട്ടതെല്ലാം പൊന്നാക്കി 12 സ്വർണവും അഞ്ചു വെള്ളിയും 12 വെങ്കലവുമായി 29 മെഡലുകളണിഞ്ഞാണ് ഇന്ത്യ കിരീടം ചൂടിയത്. 1983 മുതൽ 2015 വരെ തുടർച്ചയായി 17 ചാമ്പ്യൻഷിപ്പുകളിൽ ഒന്നാമതെത്തിയ ചൈനയെ അട്ടിമറിച്ചായിരുന്നു ഭുവനേശ്വറിലെ ഇന്ത്യൻ ഉദയം. എന്നാൽ, ഇക്കുറി കാര്യങ്ങൾ ഏറെ പരിതാപകരമാണ്. 42 അംഗ സംഘവുമായെത്തുന്ന ടീമിന് പരിക്കും ഫോമില്ലായ്മയുമാണ് തിരിച്ചടിയാവുന്നത്. ടീമിെൻറ പതാകവാഹകനായ നീരജ് ചോപ്രയുടെ പരിക്കാണ് ഇരട്ടഷോക്കായത്. ഏഷ്യൻ ഗെയിംസിലെയും കോമൺവെൽത്ത് ഗെയിംസിലെയും സ്വർണമെഡൽ ജേതാവുമായ നീരജിന് പട്യാലയിൽ പരിശീലനത്തിനിടെ കൈമുട്ടിന് പരിക്കേൽക്കുകയായിരുന്നു. ഇതോെട, ഭുവനേശ്വറിൽ നേടിയ ജാവലിൻ സ്വർണം ഇന്ത്യക്ക് നിലനിർത്താനാവില്ലെന്ന് ഉറപ്പായി. ഇവർക്ക് പുറമെ ദേശീയ റെക്കോഡിനുടമ ധരുൺ അയ്യസ്സാമി (400 മീ. ഹർഡ്ൽസ്), എം. ശ്രീശങ്കർ (ലോങ്ജംപ്), ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് മഞ്ജിത് സിങ് (800 മീ) എന്നിവർ പരിക്കിനെ തുടർന്ന് നേരേത്ത വിട്ടുനിന്നു.
അമേരിക്കയിൽ പരിശീലനത്തിലുള്ള ട്രിപ്ൾ ജംപ് താരം അർപിന്ദർ സിങ് ലോകചാമ്പ്യൻഷിപ്പിൽ ശ്രദ്ധനൽകുന്നതിനാൽ ഏഷ്യൻ മീറ്റിൽനിന്ന് ഒഴിവായി. 2017ൽ സ്റ്റീപ്ൾചേസിൽ സ്വർണം നേടിയ സുധ സിങ് ട്രയൽസിലൂടെ യോഗ്യത നേടിയെങ്കിലും കായിക മന്ത്രാലയം അനുമതി നിഷേധിച്ചതോടെ അതും തിരിച്ചടിയായി. ദീർഘദൂര ഇനങ്ങളിലെ മെഡൽ പ്രതീക്ഷയായ ജി. ലക്ഷ്മണും ടീമിലില്ല. ഏഷ്യൻ മീറ്റിൽ സ്വർണമണിയുന്നവർക്ക് ലോകചാമ്പ്യൻഷിപ്പിന് നേരിട്ട് യോഗ്യത ലഭിക്കും. ഇതേ വേദിയിൽ ഇൗ വരുന്ന സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ലോകചാമ്പ്യൻഷിപ്.
മലയാളി താരങ്ങളായ ജിൻസൺ ജോൺസൺ (1500 മീ), മുഹമ്മദ് അനസ് (400 മീ), തേജീന്ദർ പാൽ സിങ് (ഷോട്ട്പുട്ട്), വനിത 4x400 മീ റിലേ, ഹിമ ദാസ് (400) എന്നിവരാണ് ഇന്ത്യയുടെ സ്വർണ പ്രതീക്ഷകൾ. അതേസമയം, അടുത്തിടെ കാലിനേറ്റ പരിക്കും ഫെഡറേഷൻ കപ്പിൽ മികച്ച സമയം കണ്ടെത്താനാവാത്തതും അനസിനെ ആശങ്കയിലാക്കുന്നു. ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡലണിഞ്ഞ ദ്യുതി ചന്ദും ഇന്ത്യൻ പ്രതീക്ഷയാണ്.
മലയാളി താരങ്ങളായ പി. കുഞ്ഞുമുഹമ്മദ്, ജിതു ബേബി, എം.പി. ജാബിർ, ജിസ്ന മാത്യു, വി.കെ. വിസ്മയ, മുഹമ്മദ് അഫ്സൽ എന്നിവരും ഇന്ത്യൻ സംഘത്തിനൊപ്പമുണ്ട്.
ആദ്യ ദിനം പൊന്നാവാൻ
ഹിമ ദാസ്
ആദ്യ ദിനത്തിൽ എട്ട് ഇനങ്ങളിലാണ് ഫൈനൽ നടക്കുന്നത്. ഇന്ത്യയുടെ പ്രതീക്ഷകൾ 400 മീറ്ററിൽ മത്സരിക്കുന്ന കൗമാര താരം ഹിമ ദാസിൽ. രാവിലെ യോഗ്യത റൗണ്ടും വൈകീട്ട് ഇൗ ഇനത്തിൽ ഫൈനലും നടക്കും. ബഹ്റൈെൻറ സൽവ നാസറാണ് ഹിമയുടെ പ്രധാന എതിരാളി.
ഏഷ്യൻ ഗെയിംസിൽ സൽവക്കായിരുന്നു സ്വർണം. ലോക റാങ്കിങ്ങിൽ രണ്ടാമത്തെ സമയമാണ് സൽവയുടേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.