ഒരച്ഛെൻറ വലിയ സന്തോഷം മൂന്ന് മക്കൾ ഒരു ട്രാക്കിൽ
text_fieldsദോഹ: മൂന്ന് മക്കൾ ഒരേ ട്രാക്കിൽ നിരന്നുനിന്ന് ലോകത്തെ മഹാമേളയിൽ മത്സരിക്കുേമ്പാൾ ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള അച്ഛൻ അവരുടേതാവും. ദോഹ ലോകചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം 5000 മീറ്റർ ഫൈനലിനാണ് ആ ഭാഗ്യം. നോർവെയുെട കുപ്പായത്തിൽ ഹെൻറിക് ഇൻജ്ബ്രൈറ്റ്സൺ, അനുജൻ ഫിലിപ്പ് ഇൻജ്ബ്രൈറ്റ്സൺ, ഇളയവൻ ജേക്കബ് ഇൻജ്ബ്രൈറ്റ്സൺ. മൂവരും അണിനിരക്കുേമ്പാൾ കോച്ചിെൻറ കുപ്പായത്തിൽ ഗാലറിയിൽ അച്ഛൻ ജെർറ്റ് ഇൻജ്ബ്രൈറ്റ്സണുമുണ്ട്.
യൂറോപ്പിലെ ഏറ്റവും മികച്ച മധ്യദൂര ഓട്ടക്കാർ ഈ കുടുബത്തിൽനിന്നാണ്. ഏഴ് മക്കളുള്ള കുടുബത്തിൽനിന്ന് മൂത്തവൻ ഹെൻറികായിരുന്നു ആദ്യം യൂറോപ്യൻ ചാമ്പ്യനായി. പിന്നാലെ, ഫിലിപ്പും, ഏറ്റവും ഒടുവിൽ 19കാരൻ ജേകബും മധ്യദൂരത്തിലെ യൂറോപ്യൻ ജേതാക്കളായി. ഇപ്പോഴിതാ ലോക മീറ്റിെൻറ 5000 മീറ്റർ ഫൈനലിൽ മൂവരും ഒന്നിച്ചു. പക്ഷേ, മെഡൽ പട്ടികയിൽ ആർക്കും ഇടം നേടാനായില്ല. ജേകബ് അഞ്ചും, ഹെൻറിക് 13ഉം സ്ഥാനത്തായി. ഫിലിപ് ഫിനിഷ് ചെയ്തുമില്ല. 2018ൽ നോർവെയിലെ മികച്ച പരിശീലകനായിരുന്നു അച്ഛൻ ജെർട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.