സ്വത്ത് തട്ടിയെടുക്കാൻ സഹോദരി മാതാപിതാക്കളെയും വീട്ടിൽ നിന്ന് പുറത്താക്കും; ആരോപണവുമായി ദ്യുതി ചന്ദ്
text_fieldsന്യൂഡൽഹി: തെൻറ കുടുംബത്തിെൻറ അവസ്ഥയോർത്ത് ഭയമുണ്ടെന്ന് പ്രശസ്ത അത്ലറ്റ് ദ്യുതി ചന്ദ്. സ്വവർഗ ബന്ധം വെളിപ്പെടുത്തിയതിന് വീട്ടിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് 2019 മുതൽ ബുവനേശ്വറിൽ താമസമാക്കിയ ദ്യുതി ചന്ദ് മൂത്ത സഹോദരി സരസ്വതിക്കെതിരെയാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. അവർ സ്വത്തെല്ലാം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും വൈകാതെ ഇളയ സഹോദരിമാരെയും മാതാപിതാക്കളെയും സഹോദരി വീട്ടിൽ നിന്ന് പുറത്താക്കുമെന്ന ഭയമുണ്ടെന്നും ദ്യുതി ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2009ൽ പ്രണയവിവാഹം കഴിച്ചതിനെ തുടർന്ന് എെൻറ സഹോദരനെ വീട്ടിൽ നിന്ന് പുറത്താക്കി. 2019മുതൽ ഞാൻ ബുവനേശ്വറിലാണ് ജീവിക്കുന്നത്. എല്ലാത്തിനും കാരണക്കാരി മൂത്ത സഹോദരിയാണ്. ഞാൻ ഒരു സ്വവർഗ ബന്ധത്തിലായതിന് എെൻറ സഹോദരെൻറ ജീവിതം എന്തിന് നശിപ്പിക്കണം..? എെൻറ ഇളയ സഹോദരിമാരെ കുറിച്ച് ആവലാതിയുണ്ട്. അവർ എെൻറ മാതാപിതാക്കളെയടക്കം എല്ലാവരെയും വീട്ടിൽ നിന്ന് പുറത്താക്കും. ജയ്പൂരിലുള്ള വീട് പണിതത് തെൻറ പണം കൊണ്ടാണെന്നും തനിക്കും സഹോദരനും ഇപ്പോൾ വീട്ടിൽ പോയി മാതാപിതാക്കളെ കാണാൻ അനുമതിയില്ലെന്നും ദ്യുതി പറഞ്ഞു. താനിത് പറയുന്നത് സരസ്വതിയെ ഒരു പാഠം പഠിപ്പിക്കാനാണെന്നും ദ്യുതി കൂട്ടിച്ചേർത്തു.
സഹോദരിയുടെ ബ്ലാക്മെയിലും ശാരീരിക പീഡനവും കാരണമാണ് താൻ സ്വവർഗാനുരാഗി ആണെന്ന കാര്യം തുറന്നു പറയേണ്ടി വന്നതെന്ന് ദ്യുതി മുമ്പ് വെളിപ്പെടുത്തിയിരുന്നു. സഹോദരി 25 ലക്ഷം ആവശ്യപ്പെട്ട് ബ്ലാക് മെയിൽ ചെയ്ത് മർദിച്ചതായും അതിനാലാണ് വെളിപ്പെടുത്തിയതെന്നും അവർ ആരോപിച്ചിരുന്നു.
അതേസമയം ദ്യുതിയുമായി അടുപ്പമുള്ള പെൺകുട്ടിയുടെ കുടുംബം തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ദ്യുതിയുടെ സമ്പത്താണ് അവരുടെ ലക്ഷ്യമെന്നുമായിരുന്നു സഹോദരി ആരോപിച്ചത്. 2018ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി രണ്ട് വെള്ളി നേടിയതോടെയാണ് ദ്യുതി ചന്ദ് ശ്രദ്ധനേടുന്നത്. 100 മീറ്ററിലെ ദേശീയ റെക്കോഡായ 11.22 സെക്കൻറ് ദ്യുതിയുടെ പേരിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.