കലിംഗയിൽ കലി തീർക്കാൻ ദ്യുതി
text_fieldsകോഴിക്കോട്: കലിംഗ സ്േറ്റഡിയത്തിലെ കളിമുറ്റത്ത് നാട്ടുകാർക്ക് മുന്നിൽ വമ്പൻ പോരാട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യയുടെ വനിത സ്പ്രിൻറ് താരം ദ്യുതി ചന്ദ്. 22ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഭുവനേശ്വറിൽ തുടക്കമാവാൻ ഒരാഴ്ച മാത്രം ബാക്കിയിരിക്കെ കലിംഗയിൽ ദ്യുതിക്ക് ഇത് മറ്റൊരു യുദ്ധം. 100, 200 മീറ്ററിൽ സ്വന്തം മണ്ണിലെ വിജയത്തിനൊപ്പം ലണ്ടനിൽ ആഗസ്റ്റിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിനുള്ള യോഗ്യതയുമാണ് ലക്ഷ്യമെന്ന് ദ്യുതി ‘മാധ്യമ’ത്തോട് പറഞ്ഞു.
കസാഖ്സ്താനിലെ കൊസാനോവ് മെമ്മോറിയൽ അത്ലറ്റിക് മീറ്റിൽ നൂറു മീറ്ററിൽ വെള്ളിയും 200ൽ വെങ്കലവും നേടിയ 22കാരി കഴിഞ്ഞ ദിവസമാണ് പട്യാലയിലെ ദേശീയ ക്യാമ്പിലെത്തിയത്. ‘‘ഏഷ്യൻ ചാമ്പ്യൻഷിപ് ഇന്ത്യയിലാണെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചിരുന്നു. റാഞ്ചിയിൽനിന്ന് സ്വന്തം മണ്ണായ ഭുവനേശ്വറിേലക്ക് ചാമ്പ്യൻഷിപ് വേദി മാറ്റിയപ്പോൾ സന്തോഷം ഇരട്ടിയായി. ഇനി മെഡൽനേട്ടവും ലോകചാമ്പ്യൻഷിപ്പിലേക്കുള്ള യോഗ്യത സ്വന്തമാക്കുകയുമാണ് ലക്ഷ്യം’- ദ്യുതി ചന്ദ് പറഞ്ഞു. 11.26 സെക്കൻഡാണ് നൂറു മീറ്റിൽ ലോകചാമ്പ്യൻഷിപ്പിനുള്ള യോഗ്യത സമയം. 200ൽ 23.10 സെക്കൻഡും. കഴിഞ്ഞ ഒക്ടോബർ മുതൽ ഏഷ്യൻചാമ്പ്യൻഷിപ്പടക്കം ലക്ഷ്യമിട്ട് നിരന്തരമായ പരിശീലനത്തിലായിരുന്നു ദ്യുതി. പരിശീലകൻ എൻ. രമേഷും കർശനമായ ചിട്ടകളുമായി ഒപ്പമുണ്ട്. ദ്യുതിക്ക് ഇഷ്ടപ്പെട്ട അരിയുണ്ടയുമായി ഗോപാൽപുരിൽ നിന്ന് പിതാവ് ചക്രാധറും മാതാവ് അക്കാജിയും സഹോദരിയും ദേശീയ അത്ലറ്റുമായ സരസ്വതി ചന്ദും മത്സരം കാണാനുണ്ടാകും.
കൊച്ചുപ്രായത്തിൽ മൂന്നാം തവണയാണ് ദ്യുതി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നത്. 2013ൽ പുണെയിലും 2015ൽ ചൈനയിലെ വുഹാനിലും മെഡലൊന്നും കിട്ടിയിരുന്നില്ല. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിെൻറ അളവ് കൂടുന്ന ഹൈപ്പർ ആൻഡ്രോജനിസം എന്ന ശാരീരികപ്രതിഭാസത്തിെൻറ പേരിൽ കുറച്ചുകാലം മാറ്റിനിർത്തപ്പെട്ട ദ്യുതിക്ക് ഏഷ്യൻചാമ്പ്യൻഷിപ്പിന് ശേഷവും നിർണായകദിനങ്ങളാണ്. രണ്ടു വർഷം മുമ്പ് ലോകകായിക തർക്ക പരിഹാര കോടതി അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന് (െഎ.എ.എ.എഫ്) നൽകിയ സമയപരിധി ജൂലൈ 27ന് അവസാനിക്കും. ടെസ്റ്റോസ്റ്റിറോണിെൻറ അളവ് കൂടുേമ്പാൾ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുന്നതെങ്ങനെയെന്ന് തെളിയിക്കാനാണ് െഎ.എ.എ.എഫിനോട് ആവശ്യപ്പെട്ടത്. ഇതുവെര കൃത്യമായ മറുപടി നൽകാൻ ലോക ഫെഡറേഷന് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.