ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ്: ജിൻസണിനും അനീസിനും സ്വർണം
text_fieldsപട്യാല: 23ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ കേരളത്തിന് രണ്ടു സ്വർണംകൂടി. പുരു ഷന്മാരുടെ 1500 മീറ്ററിൽ ജിൻസൺ ജോൺസനും ലോങ്ജംപിൽ മുഹമ്മദ് അനീസുമാണ് ഒന്നാമതെത ്തിയത്. പുരുഷന്മാരുടെ 400 മീറ്ററിൽ മുഹമ്മദ് അനസും 110 മീ. ഹർഡ്ൽസിൽ മുഹമ്മദ് ഫായിസും വനിതകളുടെ 100 മീ. ഹർഡ്ൽസിൽ എലിസബത്ത് ആൻറണിയും കേരളത്തിനായി വെള്ളിയണിഞ്ഞപ്പോ ൾ പുരുഷന്മാരുടെ 400 മീറ്ററിൽ കുഞ്ഞുമുഹമ്മദ്, വനിതകളുടെ 100 മീറ്ററിൽ കെ. രംഗ, 1500 മീറ്ററിൽ പി.യു. ചിത്ര എന്നിവർ വെങ്കലം കരസ്ഥമാക്കി.
അതേസമയം, മൂന്ന് ഗ്രാൻഡ്പ്രീകളിൽ സ്വർണവുമായി ഉജ്ജ്വല ഫോമിലായിരുന്ന ഏഷ്യൻ ഗെയിംസ് സ്വർണജേത്രി വി.കെ. വിസ്മയ 400 മീറ്ററിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
1500 മീറ്റർ 3:41.67 സമയത്തിൽ ഒാടിയെത്തിയാണ് ജിൻസണിെൻറ സ്വർണനേട്ടം. ലോങ്ജംപിൽ 7.50 മീറ്റർ താണ്ടിയായിരുന്നു അനീസിെൻറ സുവർണക്കുതിപ്പ്. 400 മീറ്ററിൽ തമിഴ്നാടിെൻറ ആരോക്യ രാജീവിന് (45.73) പിന്നിലായിരുന്നു അനസിെൻറയും (45.89) കുഞ്ഞുമുഹമ്മദിെൻറയും (46.47) വെള്ളിയും വെങ്കലവും. 110 മീ. ഹർഡ്ൽസിൽ തമിഴ്നാടിെൻറ സുരേന്ദർ കുമാറിന് (14.06) പിന്നിലാണ് ഫായിസ് (14.18) വെള്ളി നേടിയത്. 100 മീ. ഹർഡ്ൽസിൽ തമിഴ്നാടിെൻറ പുഷ്പാഞ്ചലിക്കു (13.88) പിന്നിലാണ് എലിസബത്ത് ആൻറണി (13.96) വെള്ളി തൊട്ടത്.
100 മീറ്ററിൽ ഒഡിഷയുടെ ദ്യുതിചന്ദിനും (11.45) തമിഴ്നാടിെൻറ അർച്ചന ശശീന്ദ്രനും (11.72) പിറകിലായാണ് രംഗ വെങ്കലം (11.75) സ്വന്തമാക്കിയത്. 1500 മീറ്ററിൽ തമിഴ്നാടിെൻറ ഗോമതി മാരിമുത്തുവിനും (4:23.62) ബംഗാളിെൻറ ലിലി ദാസിനും (4:23.84) പിറകിലായായിരുന്നു ചിത്ര (4:24.05) ഫിനിഷ് ചെയ്തത്.
അന്തർദേശീയ താരങ്ങളുടെ പോരാട്ടമായി മാറിയ വനിതകളുടെ 400 മീറ്ററിൽ അസമിെൻറ ഹിമ ദാസാണ് (52.88) സ്വർണം കരസ്ഥമാക്കിയത്. കർണാടകയുടെ എം.ആർ. പൂവമ്മ (53.15) രണ്ടും ഗുജറാത്തിെൻറ സരിത ബെൻ ഗെയ്ക്വാദ് (53.28) മൂന്നും സ്ഥാനത്തെത്തിയപ്പോൾ ബംഗാളിെൻറ ദേബശ്രീ മജുംദാറിനും (53.31) പിറകിലായി മലയാളി താരങ്ങളായ ജിസ്ന മാത്യുവും (53.34) വിസ്മയയും (53.68).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.