Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 4:34 AM IST Updated On
date_range 21 April 2018 4:34 AM ISTഫെഡറേഷൻ കപ്പ്: ആദ്യ ദിനം കേരളത്തിന് ഒരു വെങ്കലം മാത്രം
text_fieldsbookmark_border
കോയമ്പത്തൂർ: ദേശീയ ജൂനിയർ ഫെഡറേഷൻ കപ്പിെൻറ ആദ്യ ദിനം കേരളത്തിന് മങ്ങിയ തുടക്കം. കൈവിട്ട കിരീടം വീണ്ടെടുക്കാനെത്തിയവർക്ക് ഒന്നാം ദിനത്തിൽ ഒരു വെങ്കലം മാത്രം ലഭിച്ചു. അണ്ടർ-20 ആൺകുട്ടികളുടെ 1500 മീറ്ററിൽ അഭിനന്ദ് സുന്ദരേശനാണ് വെങ്കലം.
ഇതേ ഇനത്തിൽ സ്വർണം നേടിയ ഹരിയാനയുടെ അങ്കിത് മീറ്റ് റെക്കോഡ് സ്ഥാപിച്ചു. 3:51.81 മിനിറ്റിലാണ് അങ്കിത് ഫിനിഷ് ചെയ്തത്. അണ്ടർ-20 പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ രാജസ്ഥാെൻറ സഞ്ജന ചൗധരി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞവർഷവും സഞ്ജനക്കായിരുന്നു സ്വർണം.
രാവിലെ നടന്ന അണ്ടർ-20 പെൺ 3000 മീറ്ററിൽ കേരളത്തിെൻറ അനുമോൾ തമ്പിക്ക് മൂന്നാമതായി ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ. മഹാരാഷ്ട്രയുടെ പൂനം സോനുവിനാണ് സ്വർണം. രണ്ടാം ദിനത്തിലാണ് കേരളത്തിെൻറ മെഡൽ പ്രതീക്ഷകൾ. ലോങ്ജംപിൽ ആൻസി സോജൻ ശനിയാഴ്ച ഫൈനലിൽ മത്സരിക്കും. 400 മീറ്റർ, പോൾവാൾട്ട് മത്സരങ്ങളും ശനിയാഴ്ചയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story