ഫുട്ബാൾ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ ഇന്ന് ഒമാനെതിരെ
text_fieldsമസ്കത്ത്: ഫുട്ബാൾ ലോകകപ്പ് യോഗ്യത റൗണ്ടിലെ ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യ ഇന ്ന് കരുത്തരായ ഒമാനെ നേരിടും. രണ്ടാം പാദ മത്സരത്തിലെ വിജയം ഇന്ത്യക്ക് പ്രതീക്ഷ നൽകു മെങ്കിലും മറിച്ച് തോൽവിയാണ് ഫലമെങ്കിൽ ഐകർ സ്റ്റിമാകിനും സംഘത്തിനും ലോകകപ്പ ് സ്വപ്നങ്ങളോട് ബൈബൈ പറയാം.
സമനില പിണഞ്ഞാൽപോലും ഇന്ത്യയുടെ ലോകകപ്പ് സാധ ്യതക്ക് മങ്ങലേൽക്കും. എങ്കിലും ഒരുപോയൻറ് നേടാനായാൽ 2023 ഏഷ്യൻ കപ്പ് യോഗ്യതക്കുള ്ള മൂന്നാം റൗണ്ട് ബെർത്തുറപ്പിക്കാൻ ബ്ലൂ ടൈഗേഴ്സിനാകും. പ്രതിരോധത്തിലെ പോരായ്മകൾക്കൊപ്പം ഗോളടിക്കാൻ സുനിൽ ഛേത്രിയെ മാത്രം ആശ്രയിക്കുന്ന സ്ഥിതി വിശേഷത്തിൽനിന്നും ഇന്ത്യ ഇനിയും മുന്നോട്ടുപോയിട്ടില്ല.
കൂടാതെ ഗോളവസരങ്ങൾ കൃത്യമായി മുതലെടുക്കുന്നതിലും ഇന്ത്യൻ മുന്നേറ്റനിര പരാജിതരാകുന്നു. അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ പരിചയസമ്പന്നനായ പ്രതിരോധ ഭടൻ അനസ് എടത്തൊടികയുടെ സേവനം ലഭ്യമായിരുന്നില്ല. മാതാവിെൻറ ദേഹവിയോഗത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ അനസ് ഞായറാഴ്ച ടീമിനൊപ്പം ചേർന്നത് നീലപ്പടക്ക് കരുത്താകും.
സെപ്റ്റംബറിൽ ഗുവാഹതിയിൽ നടന്ന ഒന്നാം പാദ മത്സരത്തിൽ സുനിൽ ഛേത്രി ആദ്യ പകുതിയിൽ നേടിയ ഗോൾ മികവിൽ മുന്നിലെത്തിയെങ്കിലും അവസാന 10 മിനിറ്റിൽ രണ്ടു ഗോളടിച്ച് ഒമാൻ ഇന്ത്യയെ സ്വന്തം മണ്ണിൽ പരാജയപ്പെടുത്തി. നവംബർ 14ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ 4-1ന് തകർത്താണ് ഒമാെൻറ വരവ്.
മറുവശത്ത് ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെ സമനിലയിൽ കുരുക്കി ഞെട്ടിച്ച ഇന്ത്യ അവസാന രണ്ട് മത്സരങ്ങളിൽ ദുർബലരായ ബംഗ്ലാദേശിനും അഫ്ഗാനിസ്താനുമെതിരെ അവസാന മിനിറ്റുകളിൽ സ്കോർ ചെയ്ത് സമനില പിടിച്ചുവാങ്ങുകയായിരുന്നു.
മൂന്ന് സമനിലയും ഒരു തോൽവിയുമടക്കം മൂന്ന് പോയൻറ് മാത്രം സ്വന്തമായുള്ള ഇന്ത്യ ഗ്രൂപ് ഇയിൽ നാലാം സ്ഥാനത്താണ്. നാലു മത്സരങ്ങളിൽനിന്ന് ഒമ്പതു പോയൻറുമായി രണ്ടാം സ്ഥാനത്താണ് ഒമാൻ. 10 പോയൻറുള്ള ഖത്തറാണ് ഗ്രൂപ്പിൽ ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.