വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന: കൃത്രിമകാല്‍ നീക്കം ചെയ്തത് രക്തസ്രാവത്തിനിടയാക്കി- പാരാലിമ്പിക് താരം
text_fieldsബംഗളുരു: സുരക്ഷാ പരിശോധനയുടെ ഭാഗമായി തന്റെ കൃത്രിമകാല്‍ നീക്കം ചെയ്തത് രക്തസ്രാവത്തിനിടയാക്കിയതായി പാരാലിമ്പ്യൻ ആദിത്യ മെഹ്ത. ബംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് മേത്തക്ക് ദുരവസ്ഥ നേരിടേണ്ടി വന്നത്. സമാനമായ അവസ്ഥ രണ്ടു മാസങ്ങൾക്ക് മുമ്പ് ഇതേ വിമാനത്താവളത്തിൽ നിന്നുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നോട് അവയവം അഴിക്കാൻ ആവശ്യപ്പെട്ട സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പരിശോധനക്ക് ശേഷം പെട്ടെന്ന് തന്നെ അത് ധരിക്കാനും നിർബന്ധിച്ചു. വീട്ടിലെത്തി കൃത്രിമകാല്‍ നീക്കം ചെയ്തപ്പോഴാണ് രക്തസ്രാവം കണ്ടത്. പ്രധാനമന്ത്രിയുടെ ഓഫീസ്, സി.ഐ.എസ്.എഫ് തലവൻ എന്നിവർക്ക് ആദിത്യ മെഹ്ത പരാതി അയച്ചിട്ടുണ്ട്.
ബംഗളൂരു വിമാനത്താവളത്തിലെ താക്കൂർ ദാസ് എന്ന ഉദ്യോഗസ്ഥനെതിരായാണ് കായികതാരം പരാതിപ്പെട്ടത്. രണ്ട് പ്രാവശ്യവും വിമാനത്താവളത്തിൽ വെച്ച് ഇയാളാണ് തന്നെ പരിശോധിച്ചതെന്നും താൻ മാനസികമായി തളർന്നെന്നും അദ്ദേഹം വ്യക്തമാക്കി, മറ്റു വിമാനത്താവളങ്ങളിൽ നിന്നൊന്നും തനിക്ക് ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മെഹ്ത വ്യക്തമാക്കി.
മൂന്നു വർഷം മുമ്പ് ഏഷ്യൻ പാരാ-സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട വെള്ളിമെഡൽ നേടിയ താരമാണ് ആദിത്യ മെഹ്ത. കൃത്രിമ അവയവങ്ങൾ അടക്കമുള്ളവ പരിശോധിക്കുന്നത് വിമാനത്താവളത്തിലെ സാധാരണയായ സുരക്ഷ നടപടിക്രമങ്ങളിലൊന്നാണെന്ന് ഹൈദരാബാദിലെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ഓഫീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.