ദേശീയ ഗെയിംസ് ഒക്ടോബറിൽ നടത്തുമെന്ന് ഗോവ
text_fieldsപനാജി: അനിശ്ചിതമായി നീണ്ടുപോയ 36ാമത് ദേശീയ ഗെയിംസിന് ഇൗ വർഷം ഒക്ടോബറിൽ വേദിയ ൊരുക്കാമെന്ന് ഗോവ. മേള വൈകിയതിന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ചുമത്തിയ 10 കോടി പിഴ ഒഴിവാക്കണമെന്നും സംസ്ഥാന കായികമന്ത്രി മനോഹർ അജ്ഗോൻകർ ആവശ്യപ്പെട്ടു.
ഗെയിംസിനായി 10 സ്റ്റേഡിയങ്ങൾ സജ്ജമായി, ജൂൈല-ആഗസ്റ്റ് മാസത്തോടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങും. ഇനിയൊരു കാലതാമസമുണ്ടാവില്ലെന്ന് ഉറപ്പുനൽകുന്നു -ഗെയിംസ് സംഘാടകസമിതിയുടെ അവലോകന യോഗശേഷം മന്ത്രി പറഞ്ഞു. 2015ൽ കേരളമാണ് അവസാനമായി ഗെയിംസിന് ആതിഥേയരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.