ഹീന സിദ്ദുവിലൂടെ ഇന്ത്യക്ക് 11ാം സ്വർണം; ഗഗൻ നാരംഗും ചെയിൻ സിങും നിരാശപ്പെടുത്തി
text_fieldsഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിെൻറ ആറാം ദിനത്തിൽ ഇന്ത്യക്ക് രണ്ട് മെഡൽ മാത്രം. ഷൂട്ടിങ്ങിൽ ഹീന സിദ്ദു സ്വർണവും പാരാ പവർലിഫ്റ്റിങ്ങിൽ സചിൻ ചൗധരി വെങ്കലവും അണിഞ്ഞ് ചൊവ്വാഴ്ചയും ഇന്ത്യയെ മെഡൽ പട്ടികയിൽ നിലനിർത്തി. ഇതോടെ, 11 സ്വർണവും നാലു വെള്ളിയും ആറ് വെങ്കലവുമടക്കം 21മെഡലുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു.
ഞായറാഴ്ച 10 മീറ്റർ പിസ്റ്റളിൽ വെള്ളിയായ മെഡൽ ചൊവ്വാഴ്ച 25 മീറ്റർ പിസ്റ്റളിലൂടെ സ്വർണമാക്കി ഹീന സിദ്ദു. കൗമാര താരം മനു ഭാകറിനു മുന്നിൽ കൈവിട്ട സ്വർണമാണ് ഹീന ഇക്കുറി തിരിച്ചുപിടിച്ചത്. ഫൈനലിൽ ഗെയിംസ് റെക്കോഡ് പ്രകടനത്തോടെ 38 പോയൻറ് നേടിയാണ് ഹീന സ്വർണമണിഞ്ഞത്. ആസ്ട്രേലിയയുടെ എലിന ഗലിയബോവിചിനാണ് വെള്ളി.
സചിൻ അഭിമാനം
ആദ്യമായി ഉൾപ്പെടുത്തിയ പാരാ സ്പോർട്സിൽ ഇന്ത്യയുടെ അഭിമാനമായി സചിൻ ചൗധരി. പാരാ പവർലിഫ്റ്റിങ്ങിൽ വെങ്കലമണിഞ്ഞാണ് സചിൻ ഇന്ത്യൻ മെഡൽപട്ടികയിലെ നിർണായക സാന്നിധ്യമായത്. 2012 ലണ്ടൻ പാരാലിമ്പിക്സിൽ സചിൻ ചൗധരി ഇന്ത്യൻ ജഴ്സിയിൽ മത്സരിച്ചിരുന്നു.
ഹോക്കി സെമിയിൽ
വനിതാ വിഭാഗം ഹോക്കിയിൽ ദക്ഷിണാഫ്രിക്കയെ 1-0ത്തിന് തോൽപിച്ച് ഇന്ത്യ സെമിയിൽ കടന്നു. 47ാം മിനിറ്റിൽ റാണി രാംപാലിെൻറ ഗോളാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. വ്യാഴാഴ്ചത്തെ സെമിയിൽ കരുത്തരായ ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.
പുരുഷ വിഭാഗത്തിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമി ഉറപ്പാക്കി. മലേഷ്യക്കെതിരെ 2-1നായിരുന്നു ജയം. ഹർമൻ പ്രീത് സിങ്ങിെൻറ വകയായിരുന്നു ഇരട്ട ഗോളുകൾ.
ബാഡ്മിൻറണിൽ
വിജയത്തുടക്കം
മിക്സഡ് ടീം ഇനത്തിലെ സ്വർണത്തിനു പിന്നാലെ വ്യക്തിഗത വിഭാഗങ്ങളിലും ഇന്ത്യക്ക് പ്രതീക്ഷ.
മിക്സഡ് ഡബ്ൾസിൽ റാങ്കിറെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. സിംഗ്ൾസ് ഒന്നാം റൗണ്ടിൽ ബൈ നേടിയ പി.വി. സിന്ധു, സൈന നെഹ്വാൾ, കെ. ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ് എന്നിവർ ഇന്നിറങ്ങും.
മെഡലുറപ്പിച്ച് അഞ്ചുപേർ
ബോക്സിങ് റിങ്ങിൽ മെഡലുറപ്പിച്ച് അഞ്ച് ഇന്ത്യൻ താരങ്ങൾ സെമിയിൽ കടന്നു. അമിത് കുമാർ (49കിലോ), നമാൻ തൻവർ (91), മുഹമ്മദ് ഹുസാമുദ്ദീൻ (56), മനോജ് കുമാർ(69), സതീഷ് കുമാർ(91) എന്നിവരാണ് സെമി ഫൈനലിൽ ഇടംപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.