നാണക്കേടുമായി ലണ്ടനിൽ നിന്നും ഇന്ത്യൻ സംഘത്തിെൻറ മടക്കം
text_fieldsലണ്ടൻ: ബഹളങ്ങളോടെയായിരുന്നു ഇന്ത്യ ലണ്ടനിലെത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ടീം പുറപ്പെടുേമ്പാൾ നാട്ടിൽ വിവാദങ്ങളുടെ വേലിയേറ്റവും. മലയാളിതാരം പി.യു. ചിത്രയെ ഒഴിവാക്കിയത് കോടതിവരെ കയറിയെങ്കിലും കാര്യമുണ്ടായില്ല. 10 ദിവസത്തെ പോരാട്ടം അവസാനിക്കുേമ്പാൾ അത്ലറ്റിക്സ് ഭൂപടത്തിൽനിന്ന് ഇന്ത്യയുടെ ഒാട്ടം പിന്നോട്ട്. ലണ്ടനിലെത്തിയ 24 പേരിൽ ആദ്യറൗണ്ട് കടന്ന് മുന്നോട്ടുപോയത് രണ്ടു പേർ മാത്രം. ജാവലിൻത്രോയിൽ ദേവീന്ദർ കാങ്ങും വനിതകളുടെ 400ൽ നിർമല ഷിയോറണും. ശേഷിച്ചവരെല്ലാം തുടക്കത്തിലേ പിന്തള്ളപ്പെട്ടു.
1- ദേവീന്ദർ കാങ് (ജാവലിൻത്രോ)
ഫൈനലിൽ 12ാമത് (80.02 മീ)
2- നിർമല ഷിയോറൺ (400 മീ) സെമിയിൽ 7ാമത് (53.07 സെ)
3- സ്വപ്ന ബർമൻ (വനിത ഹെപ്റ്റാത്ലൺ)
26ാം സ്ഥാനം, 5431 പോയൻറ്
4- മുഹമ്മദ് അനസ് (400 മീ) ഹീറ്റ്സിൽ നാലാമത് (45.98 സെ)
5- ദ്യുതി ചന്ദ് (100 മീ) ഹീറ്റ്സിൽ ആറാമത് (12.07 സെ)
6- ടി. ഗോപി (മാരത്തൺ) 28ാമത് (2:17.13 മണിക്കൂർ)
7- സിദ്ദാന്ത് തിംഗലയ (110 ഹർഡ്ൽസ്)
ഹീറ്റ്സിൽ ഏഴ് (13.64 സെ)
8- മോണിക്ക അതാരെ (മാരത്തൺ) 64ാം സ്ഥാനം
(2:49.54 മണിക്കൂർ)
9- അന്നു റാണി (ജാവലിൻ) യോഗ്യത റൗണ്ടിൽ 10 (59.93 മീ)
10-ജി. ലക്ഷ്മൺ (5000 മീ) ഹീറ്റ്സിൽ 15 (13:35.69 മിനിറ്റ്)
11-കെ.ടി. ഇർഫാൻ (20 കി.മീ. നടത്തം) 23ാം സ്ഥാനം,
(1:21.40 മണിക്കൂർ)
12-കുശ്ബീർ കൗർ (20 കി.മീ. നടത്തം) 42ാം സ്ഥാനം
(1:36:41 മണിക്കൂർ)
13-നീരജ് ചോപ്ര (ജാവലിൻത്രോ)
യോഗ്യത റൗണ്ടിൽ ഏഴാമത് (82.26 മീ)
12-റിലേ
4x100 മീ. പുരുഷ ടീം ഹീറ്റ്സിൽ 10ാമത്
4x100 മീ. വനിത ടീം അയോഗ്യർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.