കോവിഡ് കാലം കഴിഞ്ഞാലുടൻ 2032 ഒളിമ്പിക്സ് ആതിഥേയത്വത്തിന് അപേക്ഷിക്കും- ഐ.ഒ.എ
text_fieldsന്യൂഡൽഹി: 2032 ഒളിമ്പിക്സ് വേദി സ്വന്തമാക്കാൻ ഇന്ത്യ രംഗത്തിറങ്ങുമെന്ന് ഐ.ഒ.എ അധ്യക്ഷൻ നരിന്ദർ ബത്ര. കോവിഡ് ഭീതി അകന്ന ശേഷം ഇതിനുള്ള ശ്രമങ്ങൾ സജീവമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2010ലെ ന്യൂഡൽഹി കോമൺവെൽത്ത് െഗയിംസിെൻറ 10ാം വാർഷികത്തിലാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷെൻറ പ്രഖ്യാപനം.
‘2026 യൂത്ത് ഒളിമ്പിക്സ്, 2032 ഒളിമ്പിക്സ് വേദി സ്വന്തമാക്കാനുള്ള ശ്രമങ്ങളുമായി ഗൗരവത്തോടെ മുന്നോട്ട് പോവും. കോമൺവെൽത്ത് ഗെയിംസിെൻറ പാഠങ്ങളും അനുഭവവും ഇന്ത്യക്കുണ്ട്. വലിയൊരു മേളക്ക് വേദിയായതിെൻറ ഗുണഫലം ഇന്ത്യക്കുണ്ടായില്ലെന്നത് സത്യമാണ്. കൂടുതൽ അത്ലറ്റുകളെയോ അടിസ്ഥാന സൗകര്യങ്ങളോ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, കോമൺവെൽത്ത് ഗെയിംസിെൻറ വീഴ്ചകൾ ഒളിമ്പിക്സ് ശ്രമങ്ങളിൽനിന്നും പിന്തിരിപ്പിക്കില്ല -ബത്ര വ്യക്തമാക്കി. 2026 യൂത്ത് ഒളിമ്പിക്സിനുള്ള സന്നദ്ധത ഇന്ത്യ നേരത്തേതന്നെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. തായ്ലൻഡ്, റഷ്യ,
കൊളംബിയ എന്നിവയാണ് രംഗത്തുള്ള മറ്റുള്ളവർ. 2032 ഒളിമ്പിക്സിനായി ആസ്ട്രേലിയൻ നഗരം ക്വീൻസ്ലാൻഡ്, സംയുക്ത ആതിഥേയത്വമൊരുക്കാൻ സന്നദ്ധതയുമായി ഉത്തര-ദക്ഷിണ കൊറിയൻ നഗരങ്ങളായ സോളും പ്യോങ്യാങും, ഇന്തോനേഷ്യയിലെ ജകാർത്ത എന്നിവയാണ് ഏഷ്യയിൽനിന്നും രംഗത്തുള്ളത്. ഇറ്റലി, ലണ്ടൻ, സ്പെയിനിലെ മഡ്രിഡ് നഗരങ്ങളും താൽപര്യമറിയിച്ചിട്ടുണ്ട്.
2025ൽ ആകും ഒളിമ്പിക്സ് വേദിയുടെ തെരഞ്ഞെടുപ്പ്.
കോവിഡ് പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച് കൂടുതൽ ചർച്ചകളില്ലെന്നും രോഗഭീതി മാറിയാൽ ഇന്ത്യ ശക്തമായി രംഗത്തിറങ്ങുമെന്നും ഇൻറർനാഷനൽ ഹോക്കി ഫെഡറേഷൻ അധ്യക്ഷൻകൂടിയായ നരിന്ദർ ബത്ര അറിയിച്ചു. ഒളിമ്പിക്സ് വേദിയാവാനുള്ള താൽപര്യം അറിയിച്ച് 2019 ഡിസംബറിൽ ഇന്ത്യ ഐ.ഒ.സിക്ക് കത്ത് നൽകിയിരുന്നു. കേന്ദ്ര സർക്കാറിെൻറ പിന്തുണയോടെയാണ് ഈ നീക്കം.
ഇന്ത്യൻ സാധ്യത
ഇന്ത്യൻ മണ്ണിൽ ആദ്യ ഒളിമ്പിക്സ് എത്തിക്കാൻ അരയും തലയുംമുറുക്കിതന്നെ രംഗത്തിറങ്ങുകയാണ് ഇന്ത്യ. 1951, 1982 ഏഷ്യൻ ഗെയിംസും, 2010 കോമൺവെൽത്ത് ഗെയിംസുമാണ് ഇന്ത്യയുടെ പ്രധാനപ്പെട്ട കായികപരിചയം. വിവാദങ്ങൾ വേണ്ടുവോളമുണ്ടായെങ്കിലും കോമൺവെൽത്ത് ഗെയിംസ് ഭംഗിയായിതന്നെ സംഘടിപ്പിച്ചു. മൂന്നിനും ഡൽഹിയായിരുന്നു വേദി. 2026 കോമൺവെൽത്ത് ഗെയിംസ്, 2030 ഏഷ്യൻ ഗെയിംസ് എന്നിവ സ്വന്തമാക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഒളിമ്പിക്സ് ലക്ഷ്യമിടുേമ്പാൾ ലോകരാജ്യങ്ങളുടെ പിന്തുണയും ഇന്ത്യ തേടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.