ഇന്ത്യൻ പരിശീലകരുെട ശമ്പളം: രണ്ടുലക്ഷമെന്ന പരിധി ഒഴിവാക്കി
text_fieldsന്യൂഡൽഹി: മുൻനിര അത്ലറ്റുമാരെ പരിശീലിപ്പിക്കുന്ന ഇന്ത്യൻ പരിശീലകരുടെ ശമ്പളം പ്രതിമാസം രണ്ടു ലക്ഷത്തിൽ കവിയരുതെന്ന നിയന്ത്രണം കേന്ദ്ര കായിക മന്ത്രാലയം എടുത്തുകളഞ്ഞു. മികച്ച പരിശീലകരുടെ സഹകരണം ഉറപ്പാക്കി അത്ലറ്റുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു. എല്ലാ വിദേശ പരിശീലകരുടെയും കാലാവധി അടുത്ത വർഷം സെപ്റ്റംബർ 30വരെ ദീർഘിപ്പിച്ച് വ്യാഴാഴ്ച മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ പരിശീലകർക്ക് ആശ്വാസമാകുന്ന പ്രഖ്യാപനം. താരമെന്ന നിലക്കുള്ള മികവും പരിശീലക പദവിയിലെ പ്രകടനവും പരിഗണിച്ചാകും ശമ്പളം നിശ്ചയിക്കുക. ഇതോടൊപ്പം, ഭാവിയിൽ പരിശീലകരുടെ കാലാവധി നാലു വർഷമായി ഉയർത്താനും മന്ത്രാലയം അംഗീകാരം നൽകി. ഒളിമ്പിക്സിന് താരങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ പരിശീലിപ്പിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ പരിശീലകരിൽ പലരും മികച്ച നേട്ടം കൈവരിക്കാൻ സഹായിക്കുന്നുണ്ടെന്നും അവരുടെ കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം നൽകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിക്കാരായ മികച്ച പരിശീലകർക്ക് ഡെപ്യൂട്ടേഷനിൽ നാലു വർഷ കരാറിൽ നിയമനത്തിനും ഉയർന്ന വേതനത്തിനും ഇളവ് നൽകിയിട്ടുണ്ട്.
പുതുതായി തെരഞ്ഞെടക്കപ്പെടുന്നവരും നിലവിലുള്ളവരും താരങ്ങളെ ദേശീയ ക്യാമ്പുകളിലും സ്പോർട്സ് അതോറിറ്റിക്കു കീഴിലെ നാഷനൽ സെൻറർ ഓഫ് എക്സലൻസിലുമാകും പരിശീലിപ്പിക്കുക. മന്ത്രാലയത്തിെൻറ പുതിയ പ്രഖ്യാപനം പ്രമുഖ പരിശീലകർ സ്വാഗതം ചെയ്തിട്ടുണ്ട്. കായിക ലോകത്തിെൻറ ഏറെനാളായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെടുന്നതെന്ന് ദേശീയ ബാഡ്മിൻറൺ പരിശീലകൻ പുല്ലേല ഗോപിചന്ദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.