ഇൻറർ കോണ്ടിനെൻറൽ കപ്പ് അത്ലറ്റിക്സ്: ചിത്ര നാലാമത്; ജിൻസൺ ഏഴാമത്
text_fieldsഒസ്ട്രാവ (ചെക് റിപ്പബ്ലിക്): ലോകോത്തര അത്ലറ്റുകൾ വിവിധ ഭൂഖണ്ഡങ്ങളെ പ്രതിനിധാ നം ചെയ്ത് മത്സരിക്കുന്ന ഇൻറർ കോണ്ടിനെൻറൽ കപ്പ് അത്ലറ്റിക്സിൽ ആദ്യ ദിനം ഇന്ത്യൻ താരങ്ങൾക്ക് മെഡലുകളില്ല. ഇന്നലെയിറങ്ങിയ രണ്ട് മലയാളി താരങ്ങൾക്കും തങ്ങളുടെ മികച്ച പ്രകടനങ്ങളുടെ അടുെത്താന്നുമെത്താനായില്ല. വനിതകളുടെ 1500 മീറ്ററിൽ പി.യു. ചിത്ര നാലാമതായപ്പോൾ പുരുഷന്മാരുടെ 800 മീറ്റിൽ ജിൻസൺ േജാൺസണിന് ഏഴാമതേ എത്താനായുള്ളൂ.
4:18.45 സമയത്തിൽ ഫിനിഷ് ചെയ്താണ് ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേത്രിയായ ചിത്ര നാലാമതെത്തിയത്. ജക്കാർത്തയിൽ ചിത്ര വെങ്കലം നേടിയ 4:12.56 സമയത്തിനും ഏറെ പിറകിലായി ഒാടിയ ആഫ്രിക്കയുടെ വിന്നി ചെബറ്റ് (4:16.01) ആണ് സ്വർണം സ്വന്തമാക്കിയത്. 800 മീറ്ററിൽ ജിൻസണിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 1:48.44 സമയത്തിൽ ഫിനിഷ് ചെയ്ത ജിൻസൺ ഏഴാമതായി. 1:46.50 സമയത്തിൽ ഒാടിയെത്തിയ ആഫ്രിക്കയുടെ കിപ്കുറൂയി കിറോർ ആണ് സ്വർണം നേടിയത്. 1:46.35 സമയത്തിലാണ് ജിൻസൺ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയിരുന്നത്. ജൂണിൽ 1:45.65 സമയവുമായി 42 വർഷം പഴക്കമുള്ള ശ്രീറാം സിങ്ങിെൻറ റെക്കോഡും ജിൻസൺ തകർത്തിരുന്നു. ഇൗ സമയങ്ങളുടെ അടുത്തൊന്നുമെത്താൻ ഇത്തവണ ജിൻസണിനായില്ല.
ജിൻസൺ ഇന്ന് 1500 മീറ്ററിലും ഇറങ്ങും. നീരജ് ചോപ്ര (ജാവലിൻ), മുഹമ്മദ് അനസ് (400 മീ.), അർപീന്ദർ സിങ് (ട്രിപ്പിൾ ജംപ്), സുധ സിങ് (3000 മീ. സ്റ്റീപ്പ്ൾ ചേസ്) എന്നിവർക്കും ഇന്ന് മത്സരമുണ്ട്. 4x400 മിക്സഡ് റിലേയിലും ഇന്ത്യ ഇറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.