എം.ജിക്ക് രണ്ടു വെങ്കലം; മയൂഖയുടെ റെക്കോഡ് കടന്ന് ഷെറിൻ
text_fieldsമൂഡബിദ്രി: ലാൻഡിങ്ങിലെ പിഴവുകൾ കഠിന പരിശീലനത്തിലൂടെ മാറ്റിയെടുത്ത് ആത്മവിശ്വ ാസത്തോടെ റെക്കോഡിലേക്ക് പറന്നിറങ്ങി ഷെറിൻ. 11 വർഷമായി അഖിലേന്ത്യാ അന്തർ സർവകലാ ശാല മീറ്റിൽ മാറ്റമില്ലാതെ കിടന്നിരുന്ന അന്തർദേശീയ മലയാളിതാരം മയൂഖ ജോണിയുടെ പേ രിലുള്ള റെക്കോഡാണ് മദ്രാസ് യൂനിവേഴ്സിറ്റിയുടെ താരമായ ഷെറിൻ അബ്ദുൽ ഗഫൂർ തിരുത്ത ിയത്.
2008ല്‍ കണ്ണൂര്‍ സർവകലാശാല താരമായിരുന്ന മയൂഖ ജോണി കുറിച്ച 6.28 മീറ്റര്‍ ദൂരമാണ് 6.32 മീറ്റര്‍ ചാടി ചെന്നൈ എം.ഒ.പി വൈഷ്ണവ് കോളജ് താരമായ ഷെറിന് മറികടന്നത്. ആദ്യ ചാട്ടത്തിൽ തന്നെ 6.27 ദൂരം പിന്നിട്ടാണ് ഷെറിൻ ഞെട്ടിച്ചത്. പിന്നീടുള്ള നാലാം ശ്രമം റെക്കോഡിലേക്കുള്ള കുതിപ്പായി. കഴിഞ്ഞ രണ്ടു വർഷമായി ഡോ. പി. നാഗരാജിെൻറ കീഴിൽ പരിശീലിക്കുന്ന ഷെറിെൻറ ഏറ്റവും മികച്ച പ്രകടനമാണിത്.
അതിവേഗക്കാരായി ഗുണ്ടൂരിലെ താരങ്ങൾ
മീറ്റിലെ അതിവേഗക്കാരായി ഗുണ്ടൂരിലെ ആചാര്യ നാഗാർജുന സർവകലാശാല താരങ്ങൾ. മീറ്റിലെ ഗ്ലാമർ ഇനമായ 100 മീറ്ററിൽ പുരുഷ വിഭാഗത്തിൽ കെ. നരേഷ് കുമാറും വനിതാ വിഭാഗത്തിൽ ജ്യോതിയും വേഗമേറിയ താരങ്ങളായി. നരേഷ് 10.57 സെക്കൻഡിലും വൈ. ജ്യോതി 11.64 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗത്തിൽ തിരുച്ചിറപ്പിള്ളി ഭാരതീദാസൻ സർവകലാശാലയിലെ ജി. കതിരവൻ (10.61) വെള്ളിയും കോട്ടയം എം.ജിയുടെ ഒാംകാർ നാഥ് (കോതമംഗലം എം.എ കോളജ്-10.65) വെങ്കലവും നേടി.
വെങ്കലവുമായി ഒാംകാർ, അലീഷ
മീറ്റിലെ കേരളത്തിൽനിന്നുള്ള സർവകലാശാലകളുടെ മെഡൽ നേട്ടം രണ്ടാം ദിനത്തിൽ രണ്ടു വെങ്കലത്തിലൊതുങ്ങി. പുരുഷ വിഭാഗം 100 മീറ്ററിൽ ഓംകാർ നാഥ് നേടിയ വെങ്കലത്തിലൂടെയാണ് കോട്ടയം എം.ജി മെഡൽ അക്കൗണ്ട് തുറന്നത്. ഓംകാറിന് പിന്നാലെ 800 മീറ്ററിൽ എം.ജിയുടെ പി.ആർ. അലീഷയും വെങ്കലം നേടി. കരിയറിലെ മികച്ച സമയം (2:08) കുറിച്ചാണ് ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലെ മലപ്പുറം വെറ്റിലപ്പാറ സ്വദേശിനി അലീഷയുടെ നേട്ടം. കഴിഞ്ഞ വർഷം 800 മീറ്ററിൽ സ്വർണം നേടിയ കാലിക്കറ്റിെൻറ ഉഷ സ്കൂൾ താരം അബിത മേരി മാനുവൽ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പുരുഷ വിഭാഗം 800 മീറ്ററിൽ ഒളിമ്പ്യൻ ഒ.പി. ജയ്ഷയുടെ ശിഷ്യന് സുവർണ നേട്ടം. റോത്തക് മഹർഷി ദയാനന്ദ സർവകലാശാലയിലെ അമൻദീപ് ആണ് 1:54.10 മിനിറ്റിൽ സ്വർണം നേടിയത്. ബംഗളൂരു സായിലെ പരിശീലകയായ ഒ.പി. ജയ്ഷയുടെ താരങ്ങൾ 1500ലും മത്സരിക്കുന്നുണ്ട്. പുരുഷന്മാരുടെ 20 കി.മീ നടത്തത്തില്‍ മീറ്റ് റെക്കോഡ്് മറികടന്നത് നാലു പേര്. ഒരു മണിക്കൂര്‍ 26.39 മിനിറ്റില്‍ ഫിനിഷ് ചെയ്ത മാംഗ്ലൂര്‍ സര്‍വകലാശാലയുടെ കെ.ടി. ജുനൈദാണ് (ആൽവാസ്) സ്വര്‍ണ നേട്ടത്തോടെ പുതിയ മീറ്റ് റെക്കോഡ് കുറിച്ചത്. പിന്നിലുള്ളവരും റെക്കോഡ് കടന്നു.
ഹര്‍ഡ്ലില്‍ തട്ടി സയന
മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ 400 മീ വനിതകളുടെ ഹര്‍ഡ്ല്‍സില്‍ കേരളത്തിന് നിരാശ. നാലാം ട്രാക്കില്‍ കുതിക്കവെ ട്രാക്കില്‍ വീണ കേരളയുടെ പി.ഒ. സയനക്ക് മത്സരം പൂര്‍ത്തിയാക്കാനായില്ല. സയനയുടെ വീഴ്ചയില്‍ പതറിയ കോട്ടയം എം.ജിയുടെ അഞ്ജലി ജോസും പിന്നാക്കം പോയി. മെഡല്‍ പ്രതീക്ഷയായിരുന്ന അഞ്ജലി ജോസ് (1:01.27) അഞ്ചാമതും കാലിക്കറ്റിെൻറ എസ്. ഹര്‍ഷിത (1:02.11) ആറാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.