ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും റഷ്യ പുറത്ത്
text_fields
പാരിസ്: സര്‍ക്കാറിന്‍െറ ഒത്താശയോടെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്‍െറ പേരില്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ കഴിയാതെപോയ റഷ്യന്‍ അത്ലറ്റിക്സ് ടീമിന് ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പും നഷ്ടമാകും. ഫ്രാന്‍സിലെ കേപ്പ് ഡെഅലിയില്‍ നടന്ന അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്‍െറ (ഐ.എ.എഫ്) യോഗത്തിനു ശേഷം പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കോ വാര്‍ത്തസമ്മേളനത്തിലാണ് റഷ്യയുടെ വിലക്കിനെക്കുറിച്ച് അറിയിച്ചത്. വരുന്ന ആഗസ്റ്റിലാണ് ചാമ്പ്യന്‍ഷിപ്പിന് ലണ്ടനില്‍ തിരിതെളിയുന്നത്.
2014ലെ സോചി ശീതകാല ഒളിമ്പിക്സില്‍ റഷ്യന്‍ അധികൃതരുടെ ഒത്താശയോടെ ഉത്തേജകം ഉപയോഗിച്ച് മെഡലുകള്‍ നേടുകയും കായിക താരങ്ങളുടെ പരിശോധനക്കെടുത്ത മൂത്ര സാമ്പിളുകളില്‍ അട്ടിമറി നടത്തുകയും ചെയ്തു എന്നായിരുന്നു റഷ്യക്കെതിരെ ഉയര്‍ന്ന ആരോപണം. താരങ്ങള്‍ വ്യാപകമായി നിരോധിത ഉത്തേജകമരുന്നുകള്‍ ഉപയോഗിച്ചുവെന്ന് തെളിഞ്ഞതോടെ 2015 നവംബറിലാണ് റഷ്യക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് ആദ്യ വിലക്കുണ്ടായത്. 2016 മാര്‍ച്ച് വരെയുണ്ടായിരുന്ന വിലക്ക് പിന്നീട് നീട്ടിയതോടെ റിയോ ഒളിമ്പിക്സും റഷ്യന്‍ താരങ്ങള്‍ക്ക് നഷ്ടമായി.
പോള്‍വോള്‍ട്ടിലെ ഇതിഹാസ താരം ഇസിന്‍ ബയേവ അടക്കമുള്ള കായിക താരങ്ങള്‍ക്ക് ഒളിമ്പിക്സില്‍ മത്സരിക്കാനായില്ല. വിലക്കിനെതിരെ റഷ്യ വന്‍പ്രതിഷേധമാണ് ഉയര്‍ത്തിയത്. പ്രശ്നം അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര ട്രൈബ്യൂണലില്‍ വരെ എത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ വിലക്കാണ് വീണ്ടും അന്താരാഷ്ട്ര സമിതി നീട്ടിയിരിക്കുന്നത്.
ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കാത്ത അത്ലറ്റുകള്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിക്കണമെന്നുതന്നെയാണ് സമിതിയുടെ ആഗ്രഹമെന്നും എന്നാല്‍ മിക്കതാരങ്ങളും അന്താരാഷ്ട്ര സമിതിയുടെ പരിശോധനയില്‍ പിടിക്കപ്പെടുകയാണെന്നും കോ പറഞ്ഞു. ഇതുവരെയും ഉത്തേജകപരിശോധനയില്‍ കുറ്റക്കാരല്ലാത്ത 35ഓളം റഷ്യന്‍ അത്ലറ്റുകള്‍ സ്വതന്ത്ര കായിക താരങ്ങള്‍ എന്ന നിലയില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അനുമതിതേടി രംഗത്തത്തെിയിട്ടുണ്ടെന്ന് ഐ.എ.എ.എഫ് അറിയിച്ചു. കഴിഞ്ഞ ആഴ്ച ക്ളീന്‍ ലിസ്റ്റില്‍പെട്ട ഒളിമ്പിക് ചാമ്പ്യന്മാരടക്കമുള്ള 31താരങ്ങളുടെ പേരുകള്‍ റഷ്യന്‍ അത്ലറ്റിക് ഫെഡറേഷനും പുറത്തുവിട്ടിരുന്നു.
2012ലെ ഒളിമ്പിക്സ് ഹൈജംപ് ചാമ്പ്യന്‍ ഇവാന്‍ ഉക്കോവ്, 2015ലെ 110 മീറ്റര്‍ ഹര്‍ഡ്ല്‍സ് ലോക ചാമ്പ്യന്‍ സെര്‍ഗി ഷുബോന്‍കോവ്, 2015ലെ ഹൈജംപ് ലോക ചാമ്പ്യന്‍ മാരിയ കുച്ചീന, 2014ലെ ഇന്ദോര്‍ ട്രിപ്ള്‍ ജംപ് ലോക ചാമ്പ്യന്‍ ലുക്മാന്‍ ആദംസ് എന്നിവര്‍ ഈ ലിസ്റ്റിലുള്ളവരാണ്. വിലക്ക് നീട്ടിയതിനെതിരെ റഷ്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.