Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightമലയാളി താരങ്ങളെ...

മലയാളി താരങ്ങളെ സസ്​പെൻറ്​ ചെയ്​ത നടപടി​െക്കതിരെ ഇന്ത്യൻ ഒളിമ്പിക്​ അസോസിയേഷൻ

text_fields
bookmark_border
IOA
cancel

ഗോൾഡ്​ കോസ്​റ്റ്​: മലയാളികളായ രണ്ട്​ ഇന്ത്യൻ താരങ്ങളെ ഗെയിംസ്​ വില്ലേജിൽ നിന്ന്​ പുറത്താക്കിയ നടപടിക്കെതിരെ ഇന്ത്യൻ ഒളിമ്പിക്​ അസോസിയേഷൻ. പരിശോധനയിൽ താരങ്ങൾ മരുന്നടിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും ഇർഫാനെതിരായ നടപടി യുക്​തി രഹിതമാണെന്നും അസോസിയേഷൻ പറഞ്ഞു. 

താരങ്ങളെ പുറത്താക്കാനുള്ള കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷ​​െൻറ തീരുമാനത്തോട്​ കടുത്ത വിയോജിപ്പ്​ രേഖപ്പെടുത്തിയ ​െഎ.ഒ.എ നടപടിക്കെതിരെ അപ്പീൽ നൽകുമെന്നും അറിയിച്ചു. 

മലയാളി താരങ്ങളായ കെ.ടി ഇർഫാനെയും രാകേഷ്​ ബാബുവിനെയുമാണ്​ ഗെയിംസ് വില്ലേജിൽ നിന്ന്​ പുറത്താക്കിയത്​. ഇവരുടെ മുറിക്കു പുറത്തു നിന്നും സൂചിയും സിറിഞ്ചടങ്ങിയ ബാഗും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇരുവരും ഒരുമുറിയിലായിരുന്നു കഴിഞ്ഞത്​. മുറിയിലെ കട്ടിലിനു സമീപത്തുള്ള കബോർഡിൽ നിന്നും രാകേഷ്​ ബാബുവി​​െൻറ ബാഗിൽ നിന്നും​ സിറിഞ്ചും സൂചിയും കണ്ടെത്തിയിരുന്നു. 

ഇരുവരോടും ​വിശദീകരണം ചോദിച്ചിരുന്നെങ്കിലും വിശദമായ ചോദ്യം ചെയ്യലിന്​ ശേഷവും വിശ്വസനീയമായ മറുപടി ലഭിച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഇവർക്കെതിരെ നടപടി സ്വീകരിച്ചത്​. ഗെയിംസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇരുവരേയും പുറത്താക്കിയത്. രണ്ടുപേരുടേയും അക്രഡിറ്റേഷൻ റദ്ദാക്കിയതായും ഏറ്റവും ആദ്യം ലഭിക്കുന്ന വിമാനത്തിൽ കയറ്റിവിടുമെന്നും കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT Irfanioamalayalam newssports newsCommen Wealth GamesRakesh Babu
News Summary - IOA Against Commen Wealth Federations Action - Sports News
Next Story