അഴിമതി: ജപ്പാൻ ഒളിമ്പിക് കമ്മിറ്റി തലവൻ രാജിവെച്ചു
text_fieldsടോക്യോ: അഴിമതികേസിൽ കുടുങ്ങിയ ജപ്പാൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് സുനേകാസു ത േകഡ രാജിവെച്ചു. 2020 ഒളിമ്പിക്സ് ടോക്യോ നഗരത്തിന് ലഭിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അന്വേഷണ ഉദ്യോഗസ്ഥർ തകേഡയുടെ പങ്ക് സംശയിക്കുന്നുണ്ട്. ഇൻറർനാഷൻ ഒളിമ്പിക് കമ്മിറ്റിയിലെ അതിശക്തനായ അംഗവും മാർക്കറ്റിങ് കമീഷൻ തലവനുമായിരുന്നു തകേഡ.
ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം, രാജി സ്വന്തം തീരുമാനമാണെന്നും ജപ്പാൻ ഒളിമ്പിക് കമ്മിറ്റിയുടെ ഉത്തമ താൽപര്യങ്ങൾ സംരക്ഷിക്കാനാണിതെന്നും വിശദീകരിച്ചു. അഴിമതി ആരോപണം ടോക്യോ ഒളിമ്പിക്സിനു മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. മൊത്തം 2000 കോടി ഡോളറാണ് ഒളിമ്പിക്സിനായി ജപ്പാൻ ചെലവഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.