ഫുകുഷിമയുടെ കൈപിടിച്ച് ജപ്പാെൻറ ഒളിമ്പിക് ദീപശിഖ പ്രയാണം
text_fieldsടോക്യോ: 2020 ടോക്യോ ഒളിമ്പിക്സിെൻറ ദീപശിഖ പ്രയാണം ജപ്പാെൻറ വേദനയായി തുടരുന്ന ഫുകുഷിമയിൽനിന്നും രാജ്യത്തിെൻറ അഭിമാനമായി മാറിയ ഫിഫ വനിതാ ലോകകപ്പ് ചാമ്പ്യൻമാരിലൂടെ തുടങ്ങും. മാർച്ച് 26നാണ് 121 ദിവസം നീളുന്ന ദീപശിഖ പ്രയാണത്തിെൻറ തുടക്കം. 2011ലെ ഭൂമികുലുക്കത്തിലും സൂനാമിയിലും നടുങ്ങി ആണവ ദുരന്തത്തിന് ഇരയായ നഗരമാണ് ഫുകുഷിമ.
പൊട്ടിത്തെറിച്ച ആണവ റിയാക്ടറുകളിലെ റേഡിയോ ആക്ടിവ് വികിരണങ്ങൾ നീക്കംചെയ്യാനായി പോരാടുന്ന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നാണ് അവർക്കുള്ള ആദരമായി ദീപശിഖ പ്രയാണം ആരംഭിക്കുന്നത്. 2011 വനിതാ ഫുട്ബാൾ ലോകകപ്പ് ജയിച്ച ടീം അംഗങ്ങളായിരിക്കും ആദ്യ ഓട്ടക്കാർ.
തുടർന്ന്, അഗ്നിപർവതമായ മൗണ്ട് ഫുജി, 1945ലെ ആണവ ദുരന്തത്തിെൻറ ഓർമകൾ പേറുന്ന ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക് എന്നിവിടങ്ങളിലൂടെ പ്രയാണം തുടരും. 2011 മാർച്ച് 11ന് മൂന്ന് ദുരന്തങ്ങൾക്കിരയായി നാമാവശേഷമായ ഫുകുഷിമ നഗരത്തിെൻറ വീണ്ടെടുപ്പ് കൂടിയാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.