സജീവന് സഹായഹസ്തവുമായി കശ്മീരിൽനിന്ന് ജവാൻ
text_fieldsതിരുവനന്തപുരം: ഓടാൻ ഷൂ ഇല്ലാത്തതിെൻറ പേരില്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പുറത്താക്കപ്പെട്ട തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സജീവന് സഹായവുമായി കശ്മീരിലെ സൈനിക ക്യാമ്പിൽനിന്ന് വിളിയെത്തി. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയും കായികതാരവും സൈനികനുമായ സഹീർ വാലിഡിയാണ് ‘മാധ്യമം’ വാർത്തയെ തുടർന്ന് സജീവന് സഹായഹസ്തവുമായി എത്തിയത്. ബുധനാഴ്ചയാണ് സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിൽ 5000 മീറ്റർ ഓട്ടത്തിന് ട്രാക്കിലിറങ്ങിയ സജീവനെ ഷൂ ഇല്ലെന്ന കാരണത്താൻ അധികൃതർ മത്സരത്തിൽനിന്ന് മാറ്റിനിർത്തിയത്. വാർത്ത ഒാൺലൈനിൽ കണ്ട സഹീർ വരുംകാല മത്സരങ്ങളിലേക്കുള്ള എല്ലാ സഹായവും സജീവന് വാഗ്ദാനം ചെയ്തു. ഇപ്പോൾ ജമ്മു-കശ്മീരിൽ പൂഞ്ചിലെ സൈനിക ക്യാമ്പിലുള്ള സഹീർ നാട്ടിലെത്തുമ്പോൾ സജീവനെ നേരിട്ടുകാണാമെന്നും അറിയിച്ചിട്ടുണ്ട്.മാധ്യമം വാർത്തയെ തുടർന്ന് കേരളത്തിനകത്തും ഗൾഫ് രാജ്യങ്ങളിൽനിന്നടക്കം പലരും സജീവന് സഹായഹസ്തങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇതോടെ സ്വന്തമായി ഒരു അക്കൗണ്ട് തുടങ്ങാനുള്ള നെട്ടോട്ടത്തിലാണ് സജീവൻ. -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.