ജിൻസൺ ജോൺസണിന് അർജുന
text_fieldsന്യൂഡൽഹി: ഇന്ത്യൻ അത്ലറ്റിക്സിലെ കേരളത്തിെൻറ അഭിമാനതാരം ജിൻസൺ ജോൺസണിന് രാജ്യത്തെ മികച്ച കായികതാരങ്ങൾക്ക് സമ്മാനിക്കുന്ന അർജുന പുരസ്കാരം. ജിൻസൺ അടക്കം വിവിധ ഇനങ്ങളിലെ 20 കായികതാരങ്ങളാണ് പുരസ്കാരത്തിന് ശിപാർശ ചെയ്യപ്പെട്ടത്. കായികമന്ത്രി രാജ്യവർധൻ സിങ് റാത്തോഡിെൻറ അംഗീകാരം ലഭിച്ചശേഷം ഇൗമാസം 25ന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം വിതരണം ചെയ്യും. അഞ്ചു ലക്ഷം രൂപയാണ് അർജുന പുരസ്കാരത്തുക. ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും സ്വന്തമാക്കിയ താരമാണ് കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ജിൻസൺ. രണ്ടിനങ്ങളിലെയും ദേശീയ റെക്കോഡും 27കാരെൻറ പേരിലാണ്.
800 മീറ്ററിൽ ഇൗ വർഷം ജൂണിൽ ജിൻസൺ റെക്കോഡിട്ടപ്പോൾ തകർന്നുവീണത് ഇന്ത്യൻ അത്ലറ്റിക്സിലെ ഏറ്റവും പഴക്കമുള്ള റെക്കോഡാണ്. 42 വർഷം മുമ്പ് 1976 മോൺട്രിയോൾ ഒളിമ്പിക്സിൽ ശ്രീറാം സിങ് സ്ഥാപിച്ച റെക്കോഡാണ് പഴങ്കഥയായത്. ഇൗവർഷംതന്നെ ഏപ്രിലിൽ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 1500 മീറ്ററിലും 23 വർഷം പ്രായമുള്ള ബഹാദൂർ പ്രസാദിെൻറ റെക്കോഡ് ജിൻസൺ മറികടന്നിരുന്നു.
നേട്ടങ്ങളുടെ ട്രാക്കിൽ അർജുനനായി ജിൻസൺ
വയസ്സ്: 27, ജനനം: 1991 മാർച്ച് 15
സ്വദേശം: ചക്കിട്ടപാറ, കോഴിക്കോട്
പഠനം: സെൻറ് ജോർജ് ഹൈസ്കൂൾ, കുളത്തുവയൽ. ബസേലിയസ് കോളജ്, കോട്ടയം
ജോലി: സൈന്യത്തിൽ ജൂനിയർ കമീഷൻഡ് ഒാഫിസർ.
മത്സര ഇനം: 800 മീ., 1500 മീ.
മികച്ച പ്രകടനം: 800 മീ. 1:45.65 മിനിറ്റ്. 1500 മീ. 3:37.86 മിനിറ്റ്.
നേട്ടങ്ങൾ:
2018 ജകാർത്ത ഏഷ്യൻ ഗെയിംസ് 1500 മീ. സ്വർണം
2018 ജകാർത്ത ഏഷ്യൻ ഗെയിംസ് 800 മീ. വെള്ളി
2015 വുഹാൻ ഏഷ്യൻ ചാമ്പ്യൻഷിപ് വെള്ളി
2017 ഭുവനേശ്വർ ഏഷ്യൻ ചാമ്പ്യൻഷിപ് വെങ്കലം
ദേശീയ റെക്കോഡ്: 1500 മീ. 2018 ഏപ്രിലിൽ ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ അഞ്ചാം സ്ഥാനത്തായെങ്കിലും 23 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് തകർത്തു. 1995ൽ ബഹാദൂർ പ്രസാദ് സ്ഥാപിച്ച 3:38.00 മിനിറ്റ് സമയമാണ് ജിൻസൺ. 3:37.86 മിനിറ്റാക്കി പുതുക്കിയത്. 800 മീ. 2018 ജൂണിൽ ഗുവാഹതി ഇൻറർസ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 42 വർഷം മുമ്പുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ റെക്കോഡ് തകർത്തു. 1976 മോൺട്രിയോൾ ഒളിമ്പിക്സിൽ ശ്രീറാം സിങ് സ്ഥാപിച്ച 1:45.77 മിനിറ്റ് ജിൻസൺ 1:45.65 മിനിറ്റ് ആക്കി തിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.