Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightജിൻസണും റിലേ ടീമിനും​...

ജിൻസണും റിലേ ടീമിനും​ സ്വർണം; ചിത്രക്ക്​ വെങ്കലം

text_fields
bookmark_border
jinson johnson - sports news
cancel

ജകാർത്ത: അത്​ലറ്റിക്​സി​​െൻറ അവസാന ദിനം ഇന്ത്യ തകർത്തോടിയപ്പോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക്​ മെഡൽ കിലുക്കം. പുരുഷന്മാരുടെ 1500 മീറ്ററിൽ ഒന്നാമതെത്തി ജിൻസൺ ജോൺസൺ ഗെയിംസിലെ ആദ്യ മലയാളി സ്വർണനേട്ടക്കാരനായപ്പോൾ മലയാളി താരം വി.കെ. വിസ്​മയ ആങ്കർലാപ്​ ഒാടിയ വനിതകളുടെ 4x400 മീ. റിലേ ടീമും സ്വർണക്കുതിപ്പ്​ നടത്തി. മലയാളി താരങ്ങളായ മുഹമ്മദ്​ അനസും ആരോക്യ രാജീവുമുൾപ്പെട്ട പുരുഷ 4x400 മീ. റിലേ ടീം വെള്ളി സ്വന്തമാക്കിയപ്പോൾ മലയാളി താരം പി.യു. ചിത്ര വനിതകളുടെ 1500 മീറ്ററിൽ വെങ്കലം കരസ്ഥമാക്കി. വനിതകളുടെ ഡിസ്​കസ്​ ​ത്രോയിൽ സീമ പൂനിയയുടേതാണ്​ ഇന്ത്യയുടെ മറ്റൊരു വെങ്കല നേട്ടം. 

അത്​ലറ്റിക്​സിൽ ഇന്ത്യ കുതിപ്പ്​ നടത്തിയപ്പോൾ ഹോക്കി ഫീൽഡിൽ ഇന്ത്യ അപ്രതീക്ഷിതമായി തോൽവിയടഞ്ഞു. നിലവിലെ ജേതാക്കൾ കൂടിയായ ഇന്ത്യയെ സഡൻ ​ െഡത്തിലേക്ക്​ നീണ്ട സെമിഫൈനലിൽ 6-7ന്​ (നിശ്ചിത സമയത്ത്​ 2-2) മലേഷ്യയാണ്​ വീഴ്​ത്തിയത്​. നാലു ദിനം ബാക്കിയിരിക്കെ 13 സ്വർണവും 21 വെള്ളിയു​ം ​25 വെങ്കലവുമടക്കം 59 മെഡലുകളുമായി നാലാം സ്​ഥാനത്താണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jinson Johnsonsilver medalasian gamesmalayalam newssports newsPU chitraGold Medal
News Summary - jinson johnson wins gold, PU Chitra wins silver- sports news
Next Story