അഫീലിെൻറ ഓർമയിൽ ട്രാക്കും ഫീൽഡും
text_fieldsതേഞ്ഞിപ്പലം: ഹാമർ തലയിൽവീണ് മരിച്ച വിദ്യാർഥി അഫീൽ ജോൺസണിന് ആദരാഞ്ജലിയർപ്പിച് ച് സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ പുനര ാരംഭിച്ചു. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കഴിഞ്ഞ ഒക്ടോബർ നാലിനുണ്ടായ ദുരന്തത്തെ ത്തുടർന്ന് നിർത്തിവെച്ച മത്സരങ്ങളുടെ ബാക്കിയാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്. 13 സ്വർണവും 11 വീതം വെള്ളിയും വെങ്കലവും നേടി പാലക്കാട് ജില്ല മുന്നേറ്റം തുടരുന്നു. എറണാകുളവും (198) കോട്ടയവുമാണ് (151) തൊട്ടടുത്ത സ്ഥാനങ്ങളിൽ.
അണ്ടർ 16 ആൺ 2000 മീറ്ററിൽ പാലക്കാടിെൻറ ജെ. റിജോയ് മീറ്റ് റെക്കോഡ് നേടി. 2017ൽ തിരുവനന്തപുരത്തിെൻറ സൽമാൻ ഫാറൂഖ് (5.52:85 മിനിറ്റ്) സമയമാണ് റിജോയ് (5.45:50 മിനിറ്റ്) പഴങ്കഥയാക്കിയത്. അണ്ടർ 16 പെൺ 2000 മീറ്ററിൽ എം.എസ്. മാളവിക (കോഴിക്കോട്), അണ്ടർ 18 പെൺ 1500 മീറ്ററിൽ സി. ചാന്ദ്നി, 3000 മീറ്ററിൽ എൻ. പൗർണമി (ഇരുവരും പാലക്കാട്), അണ്ടർ 20 പെൺ 1500 മീറ്ററിൽ മിന്നു പി. റോയ് (തിരുവനന്തപുരം),
അണ്ടർ 16 ആൺ ജാവലിൻ ത്രോയിൽ അഭിരാജ് ബിജു (കോട്ടയം), അണ്ടർ 18 ആൺ 1500 മീറ്ററിൽ സൽമാൻ ഫാറൂഖ് (തിരുവനന്തപുരം), 3000 മീറ്ററിൽ ബി. ആകാശ് (തിരുവനന്തപുരം), അണ്ടർ 20 ആൺ 1500 മീറ്ററിൽ എം. മഹേന്ദ്രൻ (പാലക്കാട്) എന്നിവർ സ്വർണം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.