Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_right29ാമത് ജൂനിയർ ദക്ഷിണ...

29ാമത് ജൂനിയർ ദക്ഷിണ മേഖല അത്​ലറ്റിക്സ് മീറ്റിന് ഇന്ന് തുടക്കം 

text_fields
bookmark_border
29ാമത് ജൂനിയർ ദക്ഷിണ മേഖല അത്​ലറ്റിക്സ് മീറ്റിന് ഇന്ന് തുടക്കം 
cancel
camera_alt????????? ???????????????? ???????? ?????????? ??????????????????????? ???????????????????? ????????? ????????????????? ???????????????????????????? ??????????????? ??????????
തി​രു​വ​ന​ന്ത​പു​രം: ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ തി​മി​ർ​ത്തു​പെ​യ്യാ​ൻ വെ​മ്പ​ൽ​കൊ​ള്ളു​ന്ന മ​ഴ​മേ​ഘ​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി 29ാമ​ത് ദ​ക്ഷി​ണ മേ​ഖ​ല ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്സ് മീ​റ്റി​ന് തി​ങ്ക​ളാ​ഴ്ച ട്രാ​ക്ക്​ ഉ​ണ​രും. ട്രാ​ക്കി​ലും പി​റ്റി​ലും പു​തി​യ വേ​ഗ​വും ഉ​യ​ര​വും ക​ണ്ടെ​ത്താ​ൻ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ര​ണ്ട് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി 872 കാ​യി​ക​താ​ര​ങ്ങ​ളാ​ണ് മാ​റ്റു​ര​ക്കു​ക. ഹാ​ട്രി​ക് കി​രീ​ടം ല​ക്ഷ്യ​മാ​ക്കി ഇ​റ​ങ്ങു​ന്ന കേ​ര​ളം​ത​ന്നെ​യാ​ണ്  ഇ​ത്ത​വ​ണ​യും ‘ഹോ​ട്ട് സീ​റ്റി​ൽ’. 

റെ​ക്കോ​ഡ് പ​ങ്കാ​ളി​ത്ത​മാ​ണ് കേ​ര​ള ക്യാ​മ്പി​ലു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം തെ​ല​ങ്കാ​ന​യി​ലെ ക​രിം​ന​ഗ​റി​ൽ ന​ട​ന്ന ദ​ക്ഷി​ണ​മേ​ഖ​ല മീ​റ്റി​ൽ 155 ആ​യി​രു​ന്നു അം​ഗ​സം​ഖ്യ​യെ​ങ്കി​ൽ ഇ​ത്ത​വ​ണ 218 പേ​രു​മാ​യാ​ണ് സം​സ്ഥാ​ന അ​ത്​​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ എ​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട് -198, ക​ർ​ണാ​ട​ക -159, തെ​ല​ങ്കാ​ന-106, ആ​ന്ധ്ര​പ്ര​ദേ​ശ് -83, പു​തു​ച്ചേ​രി -68, ല​ക്ഷ​ദ്വീ​പ് -40 എ​ന്നി​ങ്ങ​നെ​യാ​ണ് എ​തി​രാ​ളി​ക​ളു​ടെ അം​ഗ​ബ​ലം. തി​രു​വ​ന​ന്ത​പു​ര​ത്ത്  ന​ട​ന്ന സം​സ്ഥാ​ന മീ​റ്റി​ൽ 20 മീ​റ്റ് റെ​ക്കോ​ഡു​ക​ൾ പി​റ​ന്ന​തി​െൻറ ആ​വേ​ശ​ത്തി​ലാ​ണ് പ​രി​ശീ​ല​ക​ർ. 

മു​ൻ വ​ർ​ഷ​ങ്ങ​ളെ​പ്പോ​ലെ ഇ​ത്ത​വ​ണ​യും പാ​ല​ക്കാ​ട​ൻ, എ​റ​ണാ​കു​ളം ക​രു​ത്താ​ണ് ആ​തി​ഥേ​യ​രു​ടെ ശ​ക്തി. എ​ന്നാ​ൽ, മ​ഴ​യു​ടെ ഭീ​ഷ​ണി പ്ര​ക​ട​ന​ത്തെ ബാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക താ​ര​ങ്ങ​ൾ​ക്കും പ​രി​ശീ​ല​ക​ർ​ക്കും ഇ​ല്ലാ​തി​ല്ല. മേ​ള​യു​ടെ ആ​ദ്യ​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്​​ച ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലു​മാ​യി 57 ഫൈ​ന​ലു​ക​ളാ​ണ് ന​ട​ക്കു​ക. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ എ.​സി. നി​വ്യ ആ​ൻ​റ​ണി (പോ​ൾ​വാ​ൾ​ട്ട്),അ​ല​ക്​​സ്​ പി. ​ത​ങ്ക​ച്ച​ൻ, പി.​എ. അ​തു​ല്യ  (ഡി​സ്​​ക​സ്​​ത്രോ),പി.​ഒ. സ​യ​ന (ഹ​ർ​ഡ്​​ൽ​സ്), ആ​ദ​ർ​ശ്​ ഗോ​പി,അ​ഭി​ന​ന്ദ്​ സു​ന്ദ​രേ​ശ​ൻ  (1500മീ) ​എ​ന്നി​വ​രാ​ണ് ആ​ദ്യ​ദി​ന​ത്തി​ൽ കേ​ര​ള​ത്തി​​െൻറ പ്ര​തീ​ക്ഷ​ക​ൾ.  രാ​വി​ലെ 8.30ന് ​മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ  ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സി​ങ് മു​ഖ്യാ​തി​ഥി​യാ​കും. മേ​ള ചൊ​വ്വാ​ഴ്ച സ​മാ​പി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsjunior athletic meetmalayalam newssports news
News Summary - junior athletic meet- Sports news
Next Story