Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2016 6:44 AM IST Updated On
date_range 29 Oct 2016 6:44 AM ISTജൂനിയര്‍ അത്ലറ്റിക് മീറ്റ്: നാല് റെക്കോഡ്; എറണാകുളം മുന്നില്‍
text_fieldsbookmark_border
കൊച്ചി: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിന്‍െറ ഒന്നാംദിനം 125 പോയന്‍േറാടെ ആതിഥേയരായ എറണാകുളം മുന്നില്‍. മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്കില്‍ നടന്ന മീറ്റില്‍ ആദ്യദിനം നാല് റെക്കോഡ് പിറന്നു. 30 ഫൈനലുകളാണ് ഒന്നാംദിവസം നടന്നത്. 106 പോയന്‍േറാടെ പാലക്കാടും 103 പോയന്‍േറാടെ തിരുവനന്തപുരവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ 2013ല്‍ പാലക്കാടിന്‍െറ ഇ. നിഷ സ്വന്തമാക്കിയ 32.65 മീറ്റര്‍ ദൂരം ഇക്കുറി തൃശൂര്‍ താരം പി.എ. അതുല്യ 33.10 മീറ്ററാക്കിയാണ് റെക്കോഡ് സ്വന്തമാക്കിയത്. നാട്ടിക ജി.എഫ്.എച്ച്.എസ് വിദ്യാര്‍ഥിയാണ് അതുല്യ. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹൈജംപില്‍ ലിബിയ ഷാജി 16 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തി പുതിയ ഉയരം കണ്ടത്തെി. പാലക്കാടിന്‍െറ സീന ജോണിന്‍െറ 1.68 മീറ്ററാണ് ആതിഥേയ താരമായ ലിബിയ 1.71 മീറ്ററാക്കി മാറ്റിയത്.
ആണ്‍കുട്ടികളുടെ അണ്ടര്‍ 18 ഷോട്ട് പുട്ടിലാണ് മറ്റൊരു റെക്കോഡ് പിറന്നത്. അഭിജിത് രോജിഷ് നായര്‍ 17.17 മീറ്റര്‍ എറിഞ്ഞ് റെക്കോഡ് കരസ്ഥമാക്കി. കോതമംഗലം മാതിരപ്പള്ളി വി.എച്ച്.എസ്.ഇ സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്. പി.ഐ. ബാബുവിന് കീഴിലാണ് പരിശീലനം. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ മിന്നു പി. റോയ് (6: 37.14)ആണ് റെക്കോഡ് തിരുത്തിയ മറ്റൊരു താരം. 2015ല്‍ ഇടുക്കിയുടെ സാന്ദ്ര എസ്. നായര്‍ കുറിച്ച റെക്കോഡാണ് പഴങ്കഥയായത്. സാന്ദ്ര ഇക്കുറി രണ്ടാമതത്തെി.
മറ്റു മത്സരങ്ങളില്‍ ഒന്നാം സ്ഥാനക്കാര്‍- അണ്ടര്‍ 14 പെണ്‍ 100 മീ: എല്‍ഗ തോമസ് (13.23) കോഴിക്കോട്, അണ്ടര്‍ 16 പെണ്‍ 100 മീ: അപര്‍ണ റോയ് (12.77) കോഴിക്കോട്, അണ്ടര്‍ 16 പെണ്‍ ഹൈജംപ്: ഗായത്രി ശിവകുമാര്‍ (1.58) എറണാകുളം, അണ്ടര്‍ 18 പെണ്‍ 100 മീ. മൃദുല മരിയ ബാബു(12.60 സെ.) തിരുവനന്തപുരം, അണ്ടര്‍ 18 പെണ്‍ 1500മീ. ജി. പ്രമീള(5:8.98 മിനിറ്റ്), അണ്ടര്‍ 18 പെണ്‍ 3000 മീ. അനുമോള്‍ തമ്പി(10:35.50 മിനിറ്റ്) എറണാകുളം, അണ്ടര്‍ 18 പെണ്‍ ലോങ്ജംപ്: അന്‍ഷ ഷാജി (5.41മീ) കണ്ണൂര്‍ , അണ്ടര്‍ 18 പെണ്‍ ഡിസ്കസ് ത്രോ മേഘ മറിയം മാത്യു(31.69മീ) തിരുവനന്തപുരം, അണ്ടര്‍ 18 പെണ്‍ ജാവലിന്‍ ത്രോ അഞ്ജലി(31.94 മീ) തൃശൂര്‍, അണ്ടര്‍ 20 പെണ്‍ 100 മീ. ഓട്ടം: എം.വി. ജില്‍ന(12.31സെ) തൃശൂര്‍, അണ്ടര്‍ 20 പെണ്‍ 3000 മീ. ഗീതു മോഹനന്‍(10:45.30മി), കോട്ടയം, അണ്ടര്‍ 20 പെണ്‍ ഹൈജംപ്: ലിബിയ ഷാജി, എറണാകുളം, അണ്ടര്‍ 14 ആണ്‍ 100 മീ.: പി.എം. എയ്ഞ്ചല്‍(12.23), അണ്ടര്‍ 14 ആണ്‍ ട്രയാത്തലണ്‍ അര്‍ജുന്‍ ജിജി(1452) കോഴിക്കോട്, അണ്ടര്‍ 16 ആണ്‍ 100 മീ.: സി. അഭിനവ്(11.26) തിരുവനന്തപുരം, അണ്ടര്‍ 16 ആണ്‍ ലോങ്ജംപ്: പി.ജെ. മുഹമ്മദ് അസ്ലം(6.60മീ) തൃശൂര്‍, അണ്ടര്‍ 16 ആണ്‍ ഡിസ്കസ് ത്രോ: അലക്സ് ജോസഫ്(38.83മീ) എറണാകുളം, അണ്ടര്‍ 16 ആണ്‍ ജാവലിന്‍ ത്രോ: വിഗ്നേഷ് ആര്‍. നമ്പ്യാര്‍ (46.26മീ), അണ്ടര്‍ 16 ആണ്‍ 2000മീ.: ആദര്‍ശ് ഗോപി(5:52.70മിനിറ്റ്) എറണാകുളം, അണ്ടര്‍ 18 ആണ്‍ 100മീ. ഓട്ടം: ലിബിന്‍ ഷിബു(11.08സെ), അണ്ടര്‍ 18 ആണ്‍ 1500മീ. ഓട്ടം: ടി. പ്രണവ്(4:12.34മിനിറ്റ്), പാലക്കാട്, അണ്ടര്‍ 18 ആണ്‍ 3000മീ. ഓട്ടം: അഭിനന്ദ് സുന്ദരേശന്‍ (9:8.70മിനിറ്റ്) തിരുവനന്തപുരം, അണ്ടര്‍ 18 ആണ്‍ ഹൈജംപ്: കെ.എസ്. അനന്തു(1.96), അണ്ടര്‍ 18 ആണ്‍ ഷോട്ട്പുട്ട്: അഭിജിത് റോജിഷ് നായര്‍(17.17മീ) എറണാകുളം, അണ്ടര്‍ 18 ആണ്‍ ഡിസ്കസ് ത്രോ: റബീഹ് നെച്ചിക്കുണ്ടില്‍(42.79) മലപ്പുറം, അണ്ടര്‍ 18 ആണ്‍ ജാവലിന്‍ ത്രോ: അനൂപ് വത്സന്‍(56.92) കോഴിക്കോട്, അണ്ടര്‍ 20 ആണ്‍ 100മീ. കെ.എസ്. പ്രണവ്(10.83), എറണാകുളം. അണ്ടര്‍ 20 ആണ്‍ 1500മീ.: സി.വി. സുഗന്ധ് കുമാര്‍(4:11.67) പാലക്കാട്, അണ്ടര്‍ 20 ആണ്‍ 10000മീ.: ധര്‍മരാജ് (34:25.00) പാലക്കാട്, അണ്ടര്‍ 20 ലോങ്ജംപ്: എ. തേജസ്(6.91), അണ്ടര്‍ 20 ആണ്‍ ഷോട്ട്പുട്ട്: ജസ്റ്റിന്‍ ജയിന്‍(13.60), എറണാകുളം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story