Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2016 6:21 AM IST Updated On
date_range 30 Oct 2016 6:21 AM ISTറെക്കോഡ് പെരുമഴ: പിടിവിടാതെ എറണാകുളം
text_fieldsbookmark_border
കൊച്ചി: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിന്‍െറ രണ്ടാം ദിവസം റെക്കോഡ് പെരുമഴ. 46 ഫൈനലുകളിലായി 13 മീറ്റ് റെക്കോഡുകളാണ് രണ്ടാം ദിനം പിറന്നത്. ഇതോടെ മൊത്തം റെക്കോഡുകളുടെ എണ്ണം 18 ആയി. പാലക്കാടിന്‍െറ അപ്രമാദിത്വം തകര്‍ത്ത് പോയന്‍റ് പട്ടികയില്‍ എറണാകുളം ജില്ലയാണ് (303) മുന്നില്‍. 263 പോയന്‍േറാടെ പാലക്കാടും 255 പോയന്‍േറാടെ കോട്ടയവും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. 224 പോയന്‍േറാടെ തിരുവനന്തപുരമാണ് നാലാമത്.
ആദ്യദിനം 100 മീറ്ററില്‍ (അണ്ടര്‍16) സ്വര്‍ണം നേടിയ കോഴിക്കോടിന്‍െറ അപര്‍ണ റോയ് രണ്ടാം ദിനം 100 മീറ്റര്‍ ഹര്‍ഡില്‍സിലും മെഡ്ലെ റിലേയിലും മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി ട്രിപ്ള്‍ തികച്ചു. ഒന്നാം ദിനം ഡിസ്കസ് ത്രോയില്‍ സ്വര്‍ണം നേടിയ തിരുവനന്തപുരത്തിന്‍െറ മേഘ മറിയം മാത്യു രണ്ടാം ദിനത്തില്‍ ഷോട്ട്പുട്ടില്‍ റെക്കോഡോടെ സ്വര്‍ണം നേടി ഡബ്ള്‍ തികച്ചു. ലോങ് ജംപില്‍ മീറ്റ് റെക്കോഡ് കുറിച്ച പാലക്കാട് ശ്രീശങ്കറിന്‍േറതാണ് രണ്ടാം ദിനത്തെ ശ്രദ്ധേയപ്രകടനം. 7.62 മീറ്റര്‍ ദൂരം ചാടിയാണ് അണ്ടര്‍ 18 വിഭാഗത്തില്‍ ശ്രീശങ്കര്‍ സ്വര്‍ണം നേടിയത്. സാഫ് ജൂനിയര്‍ മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ താരമാണ് ശ്രീശങ്കര്‍.
അണ്ടര്‍ 16 വിഭാഗം ഷോട്ട്പുട്ടില്‍ കെസിയ മറിയം ബിന്നി (12.01), മെഡ്ലെ റിലേയില്‍ കോഴിക്കോട് ടീം(2:19.98മി), അണ്ടര്‍ 18 വിഭാഗം 2000 മീറ്റര്‍ സ്റ്റീപ്ള്‍ചേയ്സില്‍ കോട്ടയത്തിന്‍െറ നിവ്യ ജോസഫ്(7:42.95മി) പോള്‍വാള്‍ട്ടില്‍ പാലക്കാടിന്‍െറ നിവ്യ ആന്‍റണി(3.40മീ), അണ്ടര്‍ 16 അഞ്ച് കി.മീ. നടത്തത്തില്‍ പാലക്കാടിന്‍െറ ഡി.കെ. നിഷാന്ത്(23:35.80മി), അണ്ടര്‍ 16 മെഡ്ലെ റിലേയില്‍ കോഴിക്കോട് ടീം(2:2.05മി), അണ്ടര്‍18 വിഭാഗം സ്റ്റീപ്ള്‍ ചേയ്സില്‍ തിരുവനന്തപുരത്തിന്‍െറ അശ്വിന്‍ ആന്‍റണി (6:4.76മി), മെഡ്ലേ റിലേയില്‍ കൊല്ലം ടീം(2:0.02മി), അണ്ടര്‍ 20 വിഭാഗം 10 കി.മീ. നടത്തത്തില്‍ എറണാകുളത്തിന്‍െറ തോമസ് എബ്രഹാം(46:59.70മി), ഡിസ്കസ് ത്രോയില്‍ എറണാകുളത്തിന്‍െറ അമല്‍ പി. രാഘവ്(48.41മീ) എന്നിവരാണ് പുതിയ റെക്കോഡിന് ഉടമകള്‍. അണ്ടര്‍ 16 വിഭാഗം 400 മീറ്ററില്‍ കോഴിക്കോടിന്‍െറ ടി. സൂര്യമോള്‍ 57.54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാമതത്തെി. അണ്ടര്‍ 16 ലോങ് ജംപില്‍ ആന്‍സി സോജന് (5.66) നേരിയ വ്യത്യാസത്തില്‍ റെക്കോഡ് നഷ്ടമായി. അണ്ടര്‍ 18 വിഭാഗം 400 മീറ്ററില്‍ എറണാകുളത്തിന്‍െറ ലിനറ്റ് ജോര്‍ജിനാണ്(58.45) സ്വര്‍ണം. അണ്ടര്‍ 18 വിഭാഗം 100 മീ. ഹര്‍ഡ്ല്‍സില്‍ അഞ്ജലി തോമസ്(15.12സെ) ഒന്നാമതത്തെിയപ്പോള്‍ അഞ്ച് കി.മീ. നടത്തത്തില്‍ പാലക്കാടിന്‍െറ വൈദേഹി(26:1.80) സ്വര്‍ണം നേടി. ഹാമര്‍ ത്രോയില്‍ യു. ശ്രീലക്ഷ്മിയും(മലപ്പുറം) അണ്ടര്‍ 20 വിഭാഗം 400 മീറ്ററില്‍ വി.കെ. വിസ്മയ(കോട്ടയവും) ഒന്നാമതത്തെി. 1500 മീറ്ററില്‍ സി.ബബിത(പാലക്കാട്), 5000 മീറ്ററില്‍ പി.എം. സാന്ദ്ര(കോട്ടയം), 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ വിനിത ബാബു(കോട്ടയം) എന്നിവരും മുന്നിലത്തെി.
അണ്ടര്‍ 20 ലോങ് ജംപില്‍ ആല്‍ഫി ലൂക്കോസ്, പോള്‍വാള്‍ട്ടില്‍ അഞ്ജലി ഫ്രാന്‍സിസ്, ഷോട്ട്പുട്ടില്‍ സുജി എസ്. റാണി, ഡിസ്കസ് ത്രോയില്‍ അലീന ജോസഫ്, ജാവലിന്‍ ത്രോയില്‍ രജ്നയുമാണ് സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളുടെ അണ്ടര്‍ 20 വിഭാഗം മെഡ് റിലേയില്‍ പാലക്കാട് ഒന്നാമതത്തെി. അണ്ടര്‍ 16 വിഭാഗം ഹൈ ജംപില്‍ എറണാകുളത്തിന്‍െറ കെ.എം. ശ്രീകാന്ത്(1.83) സ്വര്‍ണം നേടി. അണ്ടര്‍ 18 വിഭാഗം 400 മീറ്ററില്‍ ആല്‍ബിന്‍ ബാബു(ഇടുക്കി), അണ്ടര്‍ 20 വിഭാഗം 400 മീറ്ററില്‍ എം.എസ്. ബിബിന്‍(എറണാകുളം) സ്വര്‍ണം നേടി. അണ്ടര്‍ 20 വിഭാഗം ഹൈ ജംപില്‍ എറണാകുളത്തിന്‍െറ മനു ഫ്രാന്‍സിസ്(2.04 മീ) ഒന്നാമതത്തെി. മേള ഞായറാഴ്ച അവസാനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story